കോഴിക്കോട്:മത്സ്യതൊഴിലാളികൾക്ക് അടിയന്തിര ധനസഹായം അനുവദിക്കുക.
ആൾ കേരള മൽസ്യതൊഴിലാളി യൂണിയൻ. (എഫ് ഐ റ്റി യു )
കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ മൽസ്യതൊഴിലാളികൾ – അനുബന്ധ തൊഴിലാളികൾ ഉൾപ്പടെ – ലോക് ഡൗൺ മൂലം പ്രയാസത്തിലാണ്.സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന മത്സ്യതൊഴിലാളികളെ ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ അവഗണിക്കുന്നത് ആ വിഭാഗത്തോട് കാണിക്കുന്ന നന്ദികേടാണ്.
കഴിഞ്ഞ പ്രളയകാലത്ത് കേരളത്തെ കൈ പിടിച്ചുയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച തീരദേശ സൈന്യം എന്ന് നാം വിളിച്ചാദരിച്ച മൽസ്യതൊഴിലാളികളുടെ ഭവനങ്ങൾ ഇന്ന് പട്ടിണിയിലാണ്. ഓരോ മത്സ്യതൊഴിലാളി കുടുംബത്തിനും 10,000 രൂപ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് ആൾ കേരള മത്സ്യതൊഴിലാളി യൂണിയൻ ലോക്ക് ഡൗണിന്റെ തുടക്കസമയത്ത് തന്നെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തെരുവുപട്ടികൾ പട്ടിണി കിടക്കരുതെന്ന് പത്രസമ്മേളനത്തിൽ പറയുകയും സംസ്ഥാനത്തെ വലിയൊരു തൊഴിൽ മേഖലയിലെ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന സർക്കാറിന്റെ നിലപാടിൽ ആൾ കേരള മൽസ്യതൊഴിലാളി യൂണിയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് അനുബന്ധ മൽസ്യതൊഴിലാളികൾ ഉൾപ്പടെയുള്ള മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് പതിനായിരം രൂപ ധനസഹായം നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി സർക്കാറിനോടഭ്യർത്ഥിച്ചു. സെക്രട്ടറി 9446471176