ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും
പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ രാഷ്ട്രപതിമാരായ
പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ
തുടങ്ങിയവരുമായാണ് മോദി ചർച്ച നടത്തിയതെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് അധ്യക്ഷ
സോണിയ ഗാന്ധി, എസ്പി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ
മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്, പ്രകാശ് സിങ് ബാദൽ, ദക്ഷിണേന്ത്യയിലേ
നേതാക്കളായ കെ.ചന്ദ്രശേഖര റാവു, എം.കെ.സ്റ്റാലിൻ തുടങ്ങിയവരുമായാണു മോദി കോവിഡ് പ്രതിരോധം ചർച്ച ചെയ്തത്…