കുന്ദമംഗലം: മത സ്പർദ്ധ വളർത്തുന്ന പോസ്റ്റിട്ട കാരന്തൂർ സ്വദേശിക്കെതിരെ കുന്ദമംഗലം പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിൽ ഇന്ന് 10 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവർ എന്ന പോസ്റ്റിനൊപ്പമാണ് ഇയാൾ മത സ്പർദ്ധ വളർത്തുന്ന വാക്കുകൾ എഴുതി ചേർത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിനാണ് പോസ്റ്റ് ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തിരുന്നെങ്കിൽ സമീപകാലത്തായി ഇയാൾ ഫെയ്സ് ബുക്കിൽ ഇട്ട ഒരു സമുദായത്തിനെതിരെയുള്ളതും കൊലവിളി നടത്തിയതുമായ പ്രിൻ്റുകൾ പോലീസിന് ലഭിച്ചതായാണറിവ്