കോഴിക്കോട്: കേരളത്തിലെ പതിനെട്ടായിരം ബസുകളുടെ ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളും മുതലാളിമാരും വലിയ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി ഈ വിഷയത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നും മിനി ബസ് ഓപ്പറേറ്റീവ് ജില്ലാ സിക്രട്ടറി മൊയ്തീൻകോയ കണിയാറക്കൽ ആവശ്യപെട്ടു. നിത്യജീവിതത്തിനു പോലും ബുദ്ധിമുട്ടുമ്പോൾ കോവിഡ് 19 അവരുടെ കുടുംബജീവിതം കഷ്ടപ്പാടിൽ ആക്കിയിരിക്കുകയാണ് ഒരു ദിവസത്തെ ജീവിതം കഴിയാനാണ് തൊഴിലാളികൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നത് ബസിലെ ഓണർ മാരായ ആളുകൾ 36,000 രൂപയോളം ടാക്സും ക്ഷേമനിധിയും അടച്ചു കൊണ്ടിരിക്കുകയാണ് ഏകദേശം എഴുപതിനായിരം രൂപയോളം ഇൻഷ്വറൻസും വരുന്നുണ്ട് കൂടാതെ ടയർ സ്പെയർപാർട്സ് ചിലവുകൾ ആർടിഒ ഓഫീസുകളുടെ പേപ്പർ വർക്കിന്റെ വലിയ തുകയുള്ള ഫീസുകളും ചില വരുന്നുണ്ട് മുഴുവൻ ബസുകളും കട്ട പ്പുറത്താണ് ബസുകളുടെ ലോൺ അടയ്ക്കാൻ ഫൈനാൻസ് കമ്പനികൾക്ക് വലിയ തുക നൽകേണ്ടതുണ്ട് സർക്കാർ ഈ കാര്യത്തിൽ ഒന്നും ഒരു തീരുമാനവും കൈക്കൊണ്ടതായി അറിയാൻ കഴിഞ്ഞിട്ടില്ല ടാക്സ് അടിയന്തരമായി സ്റ്റോപ്പ് നൽകണം ക്ഷേമപെൻഷനുകൾ എടുത്ത് നമ്മളെ സഹായിക്കണം പ്രളയകാലത്ത് ഒക്കെ സർക്കാരിന് ഒരുപാട് സഹായിച്ച ഇവിടത്തെ പ്രൈവറ്റ് ബസ് തൊഴിലാളികൾ ഇക്കാര്യത്തിലൊക്കെ അടിയന്തരമായി ഇടപെടണമെന്ന് മെഡിക്കൽ കോളേജ് ഭാഗത്തുള്ള മിനി ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സർക്കാറിനോട് ആവശ്യപ്പെടുകയാണ്