കാരന്തൂർ: മർകസ് റൈഹാൻ വാലി പൂർവ്വവിദ്യാർത്ഥി സംഘടനയായ ഓസ്മോയുടെ ആഭിമുഖ്യത്തിൽ മർകസ് സമ്മേളനത്തോടനുബന്ധിച്ച് മദേഴ്സ് മീറ്റ് മാർച്ച് 28 ശനിയാഴ്ച കാരന്തൂർ മർകസിൽ വെച്ച് നടക്കും. മർകസിന്റെ പ്രഥമസ്ഥാപനമായ റൈഹാൻ വാലിയിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ അയ്യായിരം പൂർവ്വ വിദ്യാർത്ഥികളുടെ ഉമ്മമാരുടെ സംഗമം മദേഴ്സ് മീറ്റ് നടക്കുന്നു.വർഷങ്ങൾക്കു മുമ്പേ ആകസ്മികമായ ഭർതൃ വിയോഗത്താൽ നട്ടം തിരിയുമ്പോയായി രുന്നു മർകസ് അവർക്ക് വിദ്യാഭ്യാസത്തോടൊപ്പം അഹാരവും വസ്ത്രവും നൽകി വളർത്തി. വർഷങ്ങളോളം മർകസിലും മർകസ് സ്കോളർഷിപ്പോടെ ഉന്നത വിദ്യാഭ്യാസവും സ്വദേശ വിദേശങ്ങളിലെ ജോലിയും തരപ്പെട്ടതോടെയാണ് ഈ കുടുംബങ്ങൾ സനാഥരായത്. ഈ സന്തോഷ നിർവൃതിയിലുള്ള ഉമ്മമാരുടെ സംഗമം സാമൂഹിക സാംസ്ക്കാരിക പ്രാധാന്യമേറുന്നത്. പരിപാടിയുടെ പ്രചരണ ഭാഗമായി ഉമ്മയോടൊപ്പം ലോഗോ പ്രകാശനം വനം, ജല, ക്ഷീര വകുപ്പു മന്ത്രി അഡ്വ. ശ്രീ. കെ. രാജു നിർവ്വഹിച്ചു. ബി.ടി ദേവസ്യ എം.എൽ.എ. അഖിലേന്ത്യ ഫൂട് വോളി സെക്രട്ടറി ജനറൽ എ.കെ മുഹമ്മദ് അഷ്റഫ്, ഓസ്മോ ജനറൽ സെക്രട്ടറി സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ, ഫിനാൻസ് സെക്രട്ടറി മുജീബ് റഹ് മാൻ കക്കാട് തുടങ്ങിയവർ സംബന്ധിച്ചു.