കാരന്തൂർ, തീരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, നെസ്റ്റ്, ഒരുമ എന്നീ റസിഡൻസുകളുടെ സഹകരണത്തോടെ, കുന്നമഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ഷിജിതമാത്യു, സനൽ തോമസ്,എന്നിവർ ചേർന്ന് കാരന്തൂർ, മാപ്പിള സ്ക്കൂളിനടുത്തുള്ള കെട്ടിടത്തിൽ വെച്ച്, 11/02/2020 ന് കോറോണ ബോധവൽക്കരണ ക്ലാസ്സും, അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.ബോധവൽക്കരണ ക്ലാസ്സിന്റെ ഉൽഘാടനം, മുൻ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് 21 മെമ്പറുമായഷൈജ വളപ്പിലും ,വാർഡ് 18 മെമ്പർ സനില കുമാരി ജീവത ശൈലി രോഗ ക്യാമ്പിന്റെ ഉൽഘാടനവും നടത്തി,തീരം റസിഡൻസ് സെക്രട്ടറി സഹദേവൻ പി എം ,പ്രസിഡണ്ട്, സി.സി ജോൺ എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു,സെക്രട്ടറി സഹദേവൻപി.എം സ്വാഗതം ആശംസിച്ചു, പ്രസിഡണ്ട്, ജോൺ സി സി അദ്ധ്യക്ഷത വഹിച്ചു റിട്ട: ഹെഡ്മിസ്ട്രസ്സൈനബ ബീവി കോവൂർ അമ്മമാർക്കുള്ള ക്ലാസ് നയിച്ചു, റിട്ട: ട്രഷറി ഓഫീസറും നെസ്റ്റ് റസിഡൻസ്പ്രസിഡണ്ടുമായ പി. മോഹനൻ ആശംസ നേർന്നു, ഒരുമ റസിഡൻസ് സജീവ മെമ്പർ, കുഞ്ഞിമുഹമ്മത് നന്ദിയും പറഞ്ഞു