കുന്ദമംഗലം: കുട്ടികൾക്ക് പരസ്പരം ഒത്തുചേരാനും ചുറ്റുപാടും മനസ്സിലാക്കാനും രക്ഷിതാക്കൾ അവസരം ഒരുക്കണമെന്ന് സാഹിത്യകാരി പി.വൽസല പറഞ്ഞു.സദയം ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികളുടെ സംസ്ഥാനതല വേദിയായ ബാലസദയത്തിന്റെയും ബാലചിത്രരചനാ മൽസരത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഒറ്റപ്പെടൽ കുട്ടികളുടെ മാനസിക വൈകല്യത്തിന് കാരണമാകും. കൂട്ടായ്മകളാണ് പരിഹാരം – പി. വത്സല പറഞ്ഞു.ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പ്രസ്ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രൻ കുന്ദമംഗലം, എം.പ്രമീളാ നായർ, സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണ്ണൂർ അവാർഡ് ജേതാവ് സുനിൽ മുതുവന, സർവ്വദമനൻ കുന്ദമംഗലം,സദയം വയനാട് ജില്ലാ കോ-ഓർഡിനേറ്റർ കെ.ശശിധരൻ, ഉദയകുമാർ, വി.പി.സുരേഷ് കുമാർ, എൻ.ദിനേശൻ, എം.ജനാർദ്ദനൻ, എസ്.സുനിൽ എന്നിവർ സംസാരിച്ചു.കുട്ടികളുടെ സമഗ്ര നൈപുണ്യ, സർഗ്ഗാത്മക വികസനം ലക്ഷ്യമിട്ടുള്ളതാണ് ബാലസദയം.