കോഴിക്കോട്:സംസ്ഥാന ഹജ് കമ്മറ്റിയുടെ കീഴിൽ ഈ വർഷം ഹജ് കർമത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലാ തല ഉദ്ഘാടനം നാളെ (13.2.2020 വ്യാഴം)രാവിലെ 9മണിക്ക് കാരന്തുർ മർകസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ C. മുഹമ്മദ് ഫൈസി ഉദ്ഘടനം നിർവഹിക്കുന്നു. ഉദ്ഘാടന ക്ലാസ്സിൽ കുന്നമംഗലം, കൊടുവള്ളി, എലത്തൂർ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ പെട്ടവരും പങ്കെടുക്കേണ്ടതാണ്. ജില്ലയിലെ മറ്റു ക്ലാസ്സുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും. 25.2.2020 ചൊവ്വ രാവിലെ 9 മണി. വടകര ശാദി മഹൽ ഓഡിറ്റോറിയം (വടകര, നാദാപുരം മണ്ഡലങ്ങൾ)26.2.2020 ബുധൻ രാവിലെ 9 മണി.കുറ്റ്യാടി സിറാജ് ഓഡിറ്റോറിയം (കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങൾ )27.2.2020 വ്യാഴം രാവിലെ 9 മണി. മുക്കം EMS ഹാൾ (തിരുവമ്പാടി മണ്ഡലം )02.03.2020 തിങ്കൾ ഉച്ചക്ക് 2 മണി.കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയം (കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങൾ )03.03.2020 ചൊവ്വ രാവിലെ 9 മണി.ഫറോക് 3M ഓഡിറ്റോറിയം(കോഴിക്കോട്, ബേപ്പൂർ മണ്ഡലങ്ങൾ )