കുന്ദമംഗലം: അധികാരികളുടെ ഒത്താശയോടെ സ്പെഷ്യൽ റൂൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ആഹ്വാന പ്രകാരം കേരളത്തിലെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള ഇരുനോറോളം ആർ.ടി.ഒ സബ്.ആർ.ടി.ഓഫീസുകളിൽ നാൽപ്പത്തി എട്ട് മണിക്കൂർ പണിമുടക്ക് തുടങ്ങി മിനിസ്റ്റീരിയൽ ജീവനക്കാരെ ആവശ്യമില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് നടപ്പിലാക്കിയ സേവ് കേരള പദ്ധതിയിലെ ജോലികൾ മിനിസ്റ്റീരിയൽ ജീവനക്കാരുടെ തലയിൽ കെട്ടിവെച്ചത് പിൻവലിക്കുക,സേഫ് കേരള പദ്ധതിയിൽ സർക്കാർ പുറത്തിറക്കിയ ജീവനക്കാർക്ക് പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കുക, കെ.എം വി ഡി എസ് എ സമർപ്പിച്ചവർക്ക് സ്റ്റഡി റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, വാഹൻ സാരഥി നടപ്പിലാക്കിയ മോട്ടോർ വാഹന വകുപ്പിൽ സേവന രീതി പാടേ മാറിയതിനാൽ സേവന അവകാശ നിയമം കാലാനുസൃതമായി ഉടൻ തിരുത്തി എഴുതുക സ്ഥലപരിമിതികളാൽ വീർപ്പുമുട്ടുന്ന ആർ.ടി.ഓഫീസുകളെ പുറംകരാർ പെട്ടി കടയാക്കാനുള്ള തീരുമാനം പുന:പരിശോധനക്ക് വിധേയമാക്കുക, ചെക്ക് പോസ്റ്റുകളിൽ ഇരുന്ന് മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലി ചെയ്യുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ജോലി പുനർവിന്യസിക്കുക, ലേണിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ മിനിസ്റ്റീരിയൽ ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത് എന്നാൽ ഇവരുടെസമരം മൂലം പൊതുജനത്തിന് ഒരു പ്രയാസത്തിനും ഇട നൽകാതേ മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ നിയമവിരുദ്ധമായ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ആർ.ടി.ഓഫീസുകൾ നിശ്ചലമാക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം പൊളിച്ചു കൊണ്ട് മിക്ക ഓഫീസുകളിലും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ രംഗത്ത് വന്നത് വിവിധ ആവശ്യങ്ങൾക്കായി എത്തി്യപൊതുജനത്തിന് ആശ്വാസമായി മോട്ടോർ വെഹിക്കിൾടെക്നിക്കൽ സ്റ്റാഫ് മിനിസ്റ്റീരിയൽ സ്റ്റാഫ് ചെയ്ത് നൽകുന്ന എല്ലാ സേവനവും തൽസമയം നൽകി.വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് ,തപാൽ, ഫീസ്, പെർമിറ്റ്, ടാക്സ് സേവനങ്ങൾ ലഭ്യമാക്കി കോഴിക്കോട് ജില്ലയിലെ KL. 57 കൊടുവള്ളിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫ്രാൻസിസ് ക്ലാർക്കും സൂപ്രണ്ടും ജോ: ആർ.ടി.ഒ എല്ലാം ആയി കൊണ്ട് ചെയ്ത സേവനം ഇവിടെയെത്തിയ ഒരു വാഹന ഉടമയും മറക്കില്ല അദേദഹത്തെ സഹായിച്ചുകൊണ്ട് എം.വി.ഐ ഗിരീഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജ് വി.എസ്, ജെ.സി ജി.എസ്, പ്രേംകുമാർ എൻ ,കോഴിക്കോട് നിന്നും എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ രവീഷ് ആർ ,വിനു എൻ.എസ്, രാജീവൻ സി.വി തുടങ്ങിയവരും സേവനം ചെയ്തു നാളെയും എല്ലാ വിധ സേവനവും ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു