കുന്ദമംഗലം: മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മഹല്ല് ഖത്തീബ് അബ്ദുന്നൂർ സഖാഫി പതാക ഉയർത്തി, സൈനുദ്ധീൻ നിസാമി പ്രതിഞ്ജ ചൊല്ലി കൊടുത്തു, മഹല്ല് സിക്രട്ടറി പി അഹമ്മദ് കുട്ടി.കെ ജബ്ബാർ, കെ ശരീജ്, റസാഖ് മുസ്ലിയാർ.അഷ്റഫ് സഖാഫി, എം.പി മൂസ, ഇ, പി സിദ്ധീഖ്. കെ ഹസ്സൻകോയ, അലി അനസ്, കെ ജാസിർ ,സ ഹ ൽ നേതൃത്വം നൽകി കാരന്തൂർ മർക്കസിൽ നടന്ന ആഘോഷ പരിപാടി ഉസ്താദ് കാന്തപുരം അബൂബക്കർ മുസല്യാർ പതാക ഉയർത്തിയതോടെ ആരംഭിച്ചു
വെള്ളിമാട്കുന്ന് ജെ.ഡി.റ്റിയിൽ സി.പി. കുഞ്ഞുമുഹമ്മദ് സാർ ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം പന്തീർപാടം ജ്യു മഅത്ത് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ഒന്നാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പള്ളി അങ്കണത്തിൽ കമ്മറ്റി ജനറൽ സിക്രട്ടറി വടക്കയിൽ കോയസ്സൻ ഹാജി പതാക ഉയർത്തി – ഗ്രാമ പഞ്ചായത്ത് അംഗം എം.ബാബുമോൻ ഭരണഘടന ആമുഖം വായിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ഖാലിദ് കിളി മുണ്ട റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി. എം. അഹമ്മദ് കുട്ടി ഹാജി, ടി.പി.ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, സുബൈർ കിളിമുണ്ട, ശിഹാബുദ്ദീൻ മദനി, പി.പി.കോയ, പി.അസീസ്,സുലൈമാൻ എം സംസാരിച്ചു. കെ.അമ്മദ് കോയ സ്വാഗതവും ഡിസ്കോ മജീദ് നന്ദിയും പറഞ്ഞു. തുടർന്ന് മധുര പലഹാര വിതരവും നടത്തി.
പതിമംഗലം: അരീ ചോലയിൽഡോൾഫിൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തി എട്ടുകണ്ടത്തിൽ രാധാകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി റഹീം തുടങ്ങിയവർ നേതൃത്വം നൽകി.ദേശീയ ഗാനം ആലപിച്ചും പ്രതിഞ്ഞ ചെല്ലിയും ഭരണ ഘടന വായിച്ചും പരിപാടി നടത്തി.നാട്ടുകാരും ക്ലബ് ഭാരവായികളും പങ്കെടുത്തു