കുന്ദമംഗലം: കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എസ് എസ് എഫ് പതിമംഗലം സെക്ടർ കമ്മറ്റി ഭരണഘടനക്ക് കാവലിരിക്കുന്നു എന്ന പേരിൽ പ്രതിഷേധ സംഘമം നടത്തി. ഹാഫിള് റഈസ് പതിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് പടനിലം ഉദ്ഘാടനം ചൈതു.എം ടി ശിഹാബുദ്ധീൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സെക്ടർ പ്രസിഡന്റ് ഉബൈദ് പടനിലം ഭരണഘടനയും. റാഫി പടനിലം കുറ്റപത്രവും അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എ കെ ഷൗ കത്തലി.സി പി എം ബ്രാഞ്ച് സെക്രട്ടറി എം ജൗഹർ, കേരള മുസ്ലിം ജമാഅത് സർക്കിൾ സെക്രട്ടറി അബ്ദുറഹിമാൻ സഖാഫി,എസ് വൈ എസ് സർക്കിൾ സെക്രട്ടറി മുൻഷിദ് ,. എസ്എസ്എഫ് സെക്ടർ സെക്രട്ടറി മുബശ്ശിർ പ്രസംഗിച്ചു.ഹുസൈൻ അഹ്സനി ,റഫീഖ് പിലാശ്ശേരി, സലീം എം,മുസ്തഫ എം, ഗഫൂർ സഅദി, വാബിസ്, അൻസബ് , ഉനൈസ് , സഫീർ , ഉനൈസ് , മുബശ്ശിർ സംബന്ധിച്ചു.സെക്ടർ സെക്രട്ടറി റാഹിൽ സ്വാഗതവും അമീർ നന്ദിയും പറഞ്ഞു.