കോഴിക്കോട്:ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം റിപ്ലബിക് ദിനം ആഘോഷിക്കുകയാണ് മതേതര ജനാധിപത്യ മനസ്സുകളെ ഒരുമിച്ച് നിർത്താനും ഭരണഘടനയുടെ അന്ത:സത്ത നിലനിർത്തി രാഷ്ട്രത്തെ നെഞ്ചോടു ചേർക്കാനും ഈ ദിനം നമ്മെ ഓർമ്മപെടുത്തുന്നു വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമഭൂമിയിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ സന്ദേശം തന്നെയാണ് പ്രസക്തം ഭരണഘടന നിലവിൽ വന്ന ഈ ദിവസം ഓരോ ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളവും ഏറെ പ്രധാനപ്പെട്ടതാണ് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26നാണ് 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ജോർജ് ആറാമൻ രാജാവാണ് ഇന്ത്യയെ നയിച്ചിരുന്നത് ഗവർണർ ജനറലായി സി.രാജഗോപാല ചാരിയും ഇക്കാലയളവിൽ സേവനമനുഷ്ടിച്ചു.1950 ജനുവരി 26നാണ് ഡോ: രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി നിയോഗിക്കപ്പെട്ടത് 200 വർഷത്തോളം ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായ ഇന്ത്യയുടെ ഭരണഘടനയാകട്ടെ എഴുതി തയ്യാറക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയാണ് തുല്യത എന്ന മഹത്തായ ആശയത്തിന് മുൻഗണന നൽകിയ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് പൂർണമായ അർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ റിപ്പബ്ലിക് ദിനവും നാം ആഘോഷിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്ന ആഘോഷങ്ങൾ രാജ്യമെങ്ങും അണിനിരക്കുന്ന ദിനമാണ് മുൻഗാമികളുടെ പാതയിലൂടെ രാജ്യത്തിനും ജനതക്കും വേണ്ടി മത നിരപേക്ഷ മനസ്സ് ഉയർത്തിപിടിച്ച് മുന്നോട്ട് പോകാൻ നമുക്കേവർക്കും കരുത്തുപകരാൻ ഈ റിപ്പബ്ലിക് ദിനത്തിന് കഴിയട്ടെ അതിനായി ഒരു മയോടെ കൈകോർക്കനാകട്ടെ എന്ന് ആശംസിക്കുന്നു