കുന്ദമംഗലം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനവരി 1 ന് കുന്ദമംഗലത്ത് വൈകുന്നേരം 4 മണി ‘ മുതൽ 5 മണി വരെ മാനവിക ഐക്യചങ്ങല തീർക്കും. പടനിലം മുതൽ കാരന്തൂർ വരെ നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ചങ്ങലയിൽ ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കെടുക്കും. കൂടാതെ മർകസ്, നവജ്യോതി, കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കും.എം.കെ.രാഘവൻ എം.പി, പി.ടി.എ റഹീം എം.എൽ.എ തുടങ്ങി വിവിധ രാഷ്ട്രീയ- മത-സാംസ്കാരിക പ്രമുഖരും പ്രവർത്തകരും ചങ്ങലയിൽ കണ്ണികളാവും. പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.കോയ,കോഡിനേറ്റർ വിനോദ് പടനിലം, ടി.കെ.ഹിതേഷ് കുമാർ, പി.പവിത്രൻ, എം.ആസിഫ, ബാബു നെല്ലുളി, ടി .ശ്രീധരൻ എം.ബാബുമോൻ, ഒ.ഉസ്സയിൻ, എൻ.കേളൻ എന്നിവർ പ്രസംഗിച്ചു. മാനവിക ഐക്യചങ്ങല വിജയിപ്പിക്കുവാൻ രംഗത്തിറങ്ങുക – യു.ഡി.എഫ്കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 1 ന് നടക്കുന്ന മാനവിക ഐക്യചങ്ങല വിജയിപ്പിക്കുന്നതിന് യു.ഡി എഫ് പ്രവർത്തകരോട് രംഗത്തിറങ്ങാൻ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ആവശ്യപെട്ടു പരിപാടിയുടെ വിജയത്തിനായി എല്ലാ പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ പ്രത്യാക സ്ക്വാഡുകൾ രൂപീകരിച്ചു: യോഗത്തിൽചെയർമാൻ ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു മണ്ഡലം യു.ഡി.എഫ് കൺവീനർ ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു കെ.പി കോയ, വിനോദ് പടനിലം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, എം. ധനീഷ് ലാൽ, ടി.കെ.ഹിതേഷ് കുമാർ, ഭക്തോത്തമൻ ,എ.പി.സഫിയ, അരിയിൽ അലവി, പി. മമ്മിക്കോയ, കെ.എം. കോയ, കെ.കെ.ഷമീൽ സംസാരിച്ചു ഒ.ഉസ്സയിൻ സ്വാഗതവും കണിയാറക്കൽ മൊയ്തീൻകോയ നന്ദിയും പറഞ്ഞു