കുന്ദമംഗലം. പൗരത്വഭേദഗതി നിയമത്തിനെതിരെ ജനുവരി 14 ന് വൈകീട്ട് 6.30. ന് ആനപ്പാറ ഖസർ ഓഡിറ്റോറിയത്തിൽ വെച്ച് മുഴുവൻ മഹല്ല് ഇമാമുമാർ, മദ്റസ അധ്യാപകർ, മഹല്ല് ഭാരവാഹികൾ, പൊതു ജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുവാൻ കുന്ദമംഗലം മഹല്ല് കോഡിനേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനുവരി ഒന്നിന് വൈകീട്ട് നാലിന് പടനിലം മുതൽ കാരന്തൂർ വരെ നടത്തുന്ന മാനവിക ഐക്യചങ്ങല വിജയിപ്പിക്കുവാനും തീരുമാനിച്ചു. എൻ ബീരാൻ ഹാജി കാരന്തൂർ ഉദ്ഘാടനം ചെയ്തു.സൈനുദ്ധീൻ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു. എ അലവി, എം.കെ സഫീർ, അക്ബർബാദുഷ സഖാഫി, അഷ്റഫ് കാരന്തൂർ, റസാഖ് പൈക്കാട്ട്, എൻ കെ കോയ ,പി അഹമ്മദ് കുട്ടി, ഉമർ നവാസ്, മുഹമ്മദ് മാസ്റ്റർ കാരന്തൂർ, പി മുഹമ്മദ് കോയ, പ്രസംഗിച്ചു