കുന്ദമംഗലം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മാനവിക ഐക്യചങ്ങല തീര്‍ത്തു. നമ്മളൊന്ന് നമുക്കൊരിന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി പടനിലം മുതല്‍ കാരന്തൂര്‍ വരെയാണ് ചങ്ങല തീര്‍ത്തത്. ചങ്ങലയില്‍ ഗ്രാമ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നും എല്ലാ വിഭാഗം ആളുകളും പങ്കാളികളായി. എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്തു.പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, മുന്‍ എംഎല്‍എ യു.സി രാമന്, പി കെ.ഫിറോസ്, വിനോദ്പടനിലം, ഒ.ഉസ്സയിൻ,അരിയിൽ അലവി, അഡ്വക്കറ്റ് നിയാസ്, ഐപി രാജേഷ്, ഖാലീദ് കിളി മുണ്ട, അരിയിൽ മൊയ്തീൻ ഹാജി, ബാബു നെല്ലൂളി, കെ.പി കോയ, കെ.എന്‍ നമ്പൂതിരി, അഷ്റഫ് കായക്കല്‍, അബ്ദുറഹിമാൻ ഇടക്കുനി, അൻവർസാദത്ത്, എ കെ.ഷൗക്കത്തലി,എം.വി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.