പുതുവർഷത്തോടെ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിച്ചുള്ള സംസ്ഥാന സർക്കാറിൻ്റെ ഉത്തരവിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ പ്ളാസ്റ്റിക് വിമുക്ത കാമ്പസ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രതിജ്ഞയെടുത്തു. മർകസ് ഡേയുടെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അസംബ്ളിയിൽ വിദ്യാർത്ഥിനികൾക്ക് മർകസ് ഡയരക്ടർ ഡോ. എം എ എച്ച് അസ്ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മുഹമ്മദലി മാടായി മർകസ്ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ എ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ ആയിശ ബീവി ടീച്ചർ സ്വാഗതവും ഡോ. അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു.