കുന്ദമംഗലം: രാജ്യത്തെ മതേതരത്വ മൂല്യം തകർക്കുവാനും വർഗീയത പടർത്തുവാനുമായി ബിജെപി കൊണ്ടു വന്ന ജനാധിപത്യ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐ എൻ ടി യു സി കുന്ദമംഗലത്ത് നടത്തിയ ഏകദിന ഉപവാസം ശ്രദ്ധേയമായി. ലോക സമാധാനത്തിന് സന്ദേശം നൽകിയ ക്രിസ്തുമസ് ദിനത്തിൽ നടത്തിയ ഉപവാസ സമരം ഒ എൻ ടി.യു.സി. ജില്ലാ പ്രസിഡണ്ട് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി എൻ.കെ. അബ്ദുറഹിമാൻ, ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ , യു ഡി എഫ് ബ്ലോക്ക് കൺവീനർ ഖാലിദ് കിളിമുണ്ട, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലുളി, ഫോർവേഡ്ബ്ലോക്ക് ജില്ലാ ജനറൽ സെക്രട്ടറി കായക്കൽ അഷ്റഫ് ,ഡി സി സി മെമ്പർ മറുവാട്ട് മാധവൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.ഷൗക്കത്തലി, ടി.കെ.ഹിതേഷ് കുമാർ, എ.ഹരിദാസൻ, ഷിജു മുപ്ര, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഷാജി, , വെൽഫയർ പാർട്ടി പഞ്ചായത്ത് അധ്യക്ഷൻ വി. അബ്ദുറഹിമാൻ, രജിൻ ദാസ് കുന്നത്ത് , അക്ഷയ് ശങ്കർ, വാഹിദ്, പ്രസംഗിച്ചു. ഉപവാസ സമരത്തിൽ ബൈജു തീക്കുന്നുമ്മൽ, പി. ഭാസ്കരൻ നായർ , മോഹൻദാസ് എടവലത്ത്, അഡ്വ.ഷമീർ കുന്ദമംഗലം, വി.രഞ്ജിത, എ. മോഹൻ ദാസ് , പ്രസംഗിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം പി.എം.നിയാസ് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു. പൗരത്വ ബില്ലിനെതിരെ പോസ്റ്റ് ഓഫീസ് ഉപരോധത്തിന്റെ പേരിൽ ജയിൽ വാസം അനുഷ്ഠിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എ.പി. വിജയൻ എന്നിവർക്ക് സ്വീകരണവും നൽകി.