കുന്ദമംഗലം: കാലിക്കറ്റ് സൈക്കിൾ ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന 63 ദിന സൈക്കിൾയജ്ഞത്തിന്റെ ഭാഗമായി 13900 ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടിയർമാരെ പങ്കാളികളാക്കികൊണ്ട് ജില്ലയിലുടെനീളം സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞo ജെഡിറ്റി ഇസ്ലാം ഹയർ സെക്കണ്ടറി എൻ എസ് എസ് വളണ്ടയർമാരുടെ നേതൃ ത്വത്തിൽ പൂനൂർ പുഴ ശുചീകരണം നടത്തി കൊണ്ട് ആരംഭിച്ചു . പടനിലം ജി എൽ പി സ്‌കൂൾ പരിസരത്ത് വെച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപാറശ്ശേരി ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത വഹിച്ചു .സന്തോഷവും ആരോഗ്യവമുള്ള ഹരിതവർഷം എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി ഒന്ന് മുതൽ 26 വരെ സൈക്കിൾ ബ്രിഗേഡിന്റെ നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന “വെൽകം 2020 “പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു .കുന്ദ മംഗലം ഗ്രാമ പഞ്ചായത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാൻ ഹിതേഷ് കുമാർ ടി കെ , ജെഡിറ്റി ഇസ്ലാം ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇ.അബ്ദുൽ കബീർ , ഹയർ സക്കണ്ടറി എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീജിത്ത് , കോഴിക്കോട് സിറ്റി ക്ലസ്റ്റർ കൺവീനർ എ.കെ. ഫൈസൽ ,സൈക്കിൾ ബ്രിഗേഡ് കോർഡിനേറ്റർമാരായ കെ ടി എ നാസർ , സാഹിർ അബ്ദുൽ ജബ്ബാർ , പടനിലം ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ സി.കെ.സിദ്ധീക്ക് മാസ്റ്റർ , പി ടി എ പ്രസിഡന്റ് യൂസഫ് പടനിലം ,മൂസക്കോയ മാസ്ററർ ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ.ഉമ്മർ, വളണ്ടിയർ ക്യാപ്റ്റൻ ഇഹ്‌സാൻ എന്നിവർ പ്രസംഗിച്ചുHide quoted text