കുന്ദമംഗലം: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കുന്ദമംഗലത്തിന്റെ മണ്ണിൽ നൂറ് വർഷം പിന്നിടുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ശത വാർഷികാഘോഷം ഈ മാസം 24 ന് ഹൈകോടതി ജഡ്ജി എ എം ഷെഫീക്ക് കോടതി കോപ്ലക്സിൽ രാവിലെ 930 ന് ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളിൽ വിവിധ സെമിനാറുകൾ, നിയമബോധവൽകരണ ക്ലാസുകൾ, അദാലത്തുകൾ തുടങ്ങിയവയും സംഘടിപ്പിക്കും കുന്ദമംഗലം കേന്ദ്രമായി പോക്സോ – മുൻസിഫ് കോടതികൾ സ്ഥാപി്ക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും തുടർ പ്രവർത്തനം നടത്തുകയും ചെയ്യും കോടതി റോഡും പരിസരവും വൃത്തിയാക്കൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ് പോലീസ് സ്റ്റേഷൻ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന മുറയ്ക്ക് പഴയ തനിമ നിലനിർത്തി പുതിയ കെട്ടിടം പണിയും വാർത്താ സമ്മേളനത്തിൽ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.നി സാം, കുന്ദമംഗലം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എം മുസ്തഫ, ട്രഷറർ ടി.പി. ജുനൈദ്, അഭിഭാഷകൻ മാരായ പി.പ്രസാദ്, ഷമീം പാക് സാൻ, അക്കീൽ അഹമ്മദ്, വക്കീൽ ക്ലാർക്കു മാ രാ യ കെ.കെ.സോമൻ, കെ.ആർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു