കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം ഏരിയയിലെ പത്തോളം മഹല്ല് കമ്മറ്റികളുടെ കൂട്ടായ്മയായ മഹല്ല് കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ റാലി നടത്തി . ഐഐഎം കവാട പരിസരത്ത് നിന്നാരംഭിച്ച് കുന്ദമംഗലം വയനാട് റോഡിൽ സമാപിച്ചു.. മഹല്ലിലെ മുഴുവൻ ഇമാമുമാരും, മഹല്ല് ഭാരവാഹികളും, പൊതുജനങ്ങളും റാലിയിൽ പങ്കെടുത്തു.കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.ടി.പി സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ഖാലിദ് കിളി മുണ്ട, പി.ഷൗക്കത്തലി, ഐ മുഹമ്മദ് കോയ, എം.കെ സഫീർ, അരിയിൽ അലവി പ്രസംഗിച്ചു .എൻ ബീരാൻ ഹാജി, കെ.പി കോയ, ഒ ഉസൈൻ, സി.അബ്ദുൽ ഗഫൂർ, പി.കെ അബൂബക്കർ നേതൃത്വം നൽകി. ഫോട്ടോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കോ-ഓഡിനേഷന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് നടന്ന ബഹുജന റാലി