കുന്ദമംഗലം:ചൂലാം വയൽ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരത്തിനും പ്രാർത്ഥനക്കും ശേഷം പൗരത്വ ഭേദഗതി ബില്ലിനെതിരെ വമ്പിച്ച പ്രതിഷേധറാലിയും സംഗമവും നടത്തി. പതിമംഗലം, ചൂലാം വയൽ, പന്തീർപാടം ഭാഗത്തെ മഹല്ല് നിവാസികളും പണ്ഡിതരും ദർസ് വിദ്യാർത്ഥികളും പങ്കെടുത്തു. പ്രതിഷേധ സംഗമം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും മണ്ഡലം മുസ്ലീം ലീഗ് ജനറൽ ബിക്രട്ടറിയുമായ ഖാലിദ് കിളി മുണ്ട ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ഉസ്സയിൻഹാജി അധ്യക്ഷത വഹിച്ചു മഹല്ല് ഖത്തീബ് എ.സി.എ ദാരിമി, ശിഹാബുദ്ധീൻ മദനി, ഷഫീക്ക് മിഫ്താനി ,ഡി.സി.സി സിക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം, ഒ.ഉസ്സയിൻ, ജയരാജൻ, എം.ബാബുമോൻ, എ.കെ.ഷൗക്കത്തലി, അബു മുസ്ലാർ, ടി.പി. നിധീഷ്, ജൗഹർ, ജാമിയ മില്ലിയ വിദ്യാർത്ഥി ഫവാസ് തുടങ്ങിയവർ സംസാരിച്ചു മഹല്ല് സിക്രട്ടറി മൊയ്തീൻ സ്വാഗതവും എ.പി.അശ്റഫ് നന്ദിയും പറഞ്ഞു