പെരുമണ്ണ: “പിറന്ന മണ്ണിൽ പൗരത്വം തെളിയിക്കുകയോ.?” എന്ന വിഷയത്തിൽ പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പെരുമണ്ണയിൽ വെച്ച് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത പ്രതിരോധം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി ഉൽഘാടനം ചെയ്തു. പിറന്ന നാടിന്റെ സ്വാതന്ത്യത്തിന്ന് വേണ്ടി ജീവൻ ത്യജിച്ച മഹാൻമാരുടെ പിൻമുറക്കാരെ ഈ രാജ്യത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും അമിത്ഷായും ഈ ജനകീയ സമരത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും എത്രയും വേഗം പൗരാവകാശ നിയമം പിൻവലിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കുമ്മങ്ങൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മോഡറേറ്ററായിരുന്നു. വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ദിനേശ് പെരുമണ്ണ (കോൺഗ്രസ്), ഷാജി പുത്തലത്ത് ( സി.പി.എം), അഡ്വ.കെ.പി.ബിനൂപ് (സി.പി.ഐ) ചർച്ചയിൽ പങ്കെടുത്തു. നിയോജക മണ്ഡലം സെക്രട്ടറി എം.പി.അബ്ദുൽ മജീദ്,യു.ഡി.എഫ് ചെയർമാർ കെ.അബ്ദുറഹിമാൻ, പി.അസീസ്, പി.അബ്ദുസ്സലാം, ഇ.മുഹമ്മദ്കോയ,പി.ടി.എ.സലാം, മാനിശ്ശേരി ജാഫർ, ഐ.സൽമാൻ, സി.നൗഷാദ്, എൻ.ടി.അബ്ദുള്ളാ നിസ്സാർ, റിയാസ് പൂത്തൂർമഠം, വി.പി.കുഞ്ഞഹമ്മദ്, കെ.ടി. കുഞ്ഞോലൻ, സി.എം.ബഷിർ, മുബശ്ശിറലി.വി.പി, അസ്ലം.പി, തുടങ്ങിയവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി വി.പി.കബീർ സ്വാഗതവും ട്രഷറർ വി.പി.അസ്സൈനാർ നന്ദിയും പറഞ്ഞു