ചക്കാലക്കൽ: ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വ്യാപകമായി മോട്ടോർസൈക്കിളിൽ മൂന്ന് പേരെ വച്ച് അമിതവേഗതയിൽ അജാഗ്രമായി ലൈസൻസില്ലാതെ വരുന്നതായി നാട്ടുകാരുടെ പരാതിയിൻമേൽ കൊടുവള്ളി മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. വളരെ ഭീതിയോടെയാണ് ഈ വഴിയിലൂടെ പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികൾ കൊണ്ടുവരുന്ന വാഹനങ്ങൾ സ്കൂൾ പരിസരങ്ങളിലെ വീട്ടുവളപ്പിൽ വെച്ചാണ് സ്കൂളിലേക്ക് പോകാറ്. ഇത് നാട്ടുകാർക്കും വീട്ടുകാർക്കും ബുദ്ധിമുട്ട് ഉളവാക്കുന്ന സാഹചര്യത്തിലാണ് പരിസരവാസികൾ പരാതിയുമായി വകുപ്പിനെ സമീപിച്ചത്. ഇത്തരത്തിൽ ഉപേക്ഷിച്ച നാലു വാഹനങ്ങൾ ആണ് മോട്ടോർവാഹനവകുപ്പ് കണ്ടുകെട്ടിയത്. ഇൻഷൂറൻസ് തീർന്നതും ടാക്സ് അടക്കാത്തതും രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതും രൂപമാറ്റം വരുത്തിയതുമായ വണ്ടികൾ പിടിച്ചെടുത്തവയിൽ ഉണ്ട്. MVI ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സൂരജ്VS, ജെസ്സി SG പ്രേംകുമാർ N എന്നിവരാണ് വാഹനങ്ങൾ കണ്ടുകിട്ടിയത് . വാഹന ഉടമയ്ക്കെതിരെ എതിരെ കർശന നടപടി സ്വീകരിക്കണമെന്നും , ഇത്തരത്തിൽ കുട്ടികൾ വണ്ടി ഉപയോഗിക്കുകയാണെങ്കിൽ മാതാപിതാക്കളാണ് പൂർണ്ണ ഉത്തരവാദികൾ എന്നും ജോയിൻറ് ആർടിഒ ഇൻചാർജ് എസ് ഫ്രാൻസിസ് ഓർമ്മപ്പെടുത്തി. സ്കൂളുകൾ കേന്ദ്രീകരിച്ച് കോഴിക്കോട് എൻഫോഴ്സ്മെൻറ് സ്ക്വാഡും ആയി ഒത്തുചേർന്ന് പരിശോധന “Silent catch ” ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.