മുക്കം : എം .എ .എം .ഒ. കോളേജിലെ മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും അധ്യാപകരെയും ജീവനക്കാരെയും ഉൾക്കൊള്ളിച്ച് സി.എ.ബി. ,എൻ.ആർ.സി. ബില്ലുകൾക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവെമെന്റ്, SFI, KSU, MSF തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാമ്പസ് മാർച്ച് സംഘടിപ്പിച്ചത്. സംഘടന നേതാക്കളും ,പ്രവർത്തരും കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അടക്കം ആയിരത്തി അഞ്ഞൂറോളം പേർ മാർച്ചിൽ അണിനിരന്നു. മാർച്ചിൽ പ്രതിഷേധമിരമ്പി. NRC -CAB ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയെ രണ്ടായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്നും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു.NRC-CAB ബില്ല് പിൻവലിക്കുന്നത് വരെ വിദ്യാർത്ഥി പ്രക്ഷോഭവുമായി മുന്നോട്ടു പോകാനും സംഗമത്തിൽ വിദ്യാർത്ഥി നേതാക്കൾ ആഹ്വാനം ചെയ്തു. മാർച്ചിന് മുസ്അബ് അലവി, ഹൈഫ ബന്ന, സുൽഫത്, മുഹ്തർ മുഹ്സിൻ, മുഹാശിർ, ശരത്, അലിഡ, ഷബീർ ഷാ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.കോളേജിൽ നിന്ന് ആരംഭിച്ച മാർച്ച് മണാശ്ശേരി അങ്ങാടിയിൽ വച്ചു CAB ബില്ല് കത്തിച്ച ശേഷം കോളേജ് ഗേറ്റിൽ സമാപിച്ചു.