കുന്ദമംഗലം:യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം അജണ്ടയിലേക്ക് കടക്കാനാവാതെ പിരിച്ചുവിട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വിജി തന്നെ വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വ അപമാനിക്കുകയും ചെയ്തതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ശിവദാസൻ നായരുമൊത്ത് ഭരണം നടത്തിക്കൊണ്ട് പോകാൻ കഴിയില്ലെന്ന് കാണിച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. പ്രസിഡണ്ടിന്റെ താല്കാലിക ചുമതല വഹിക്കുന്ന ശിവദാസൻ നായർ ഇന്നലെ ഭരണ സമിതി യോഗം വിളിച്ചു ചേർത്തപ്പോഴാണ് പീഢന കേസ് കേസ് പ്രതിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ ധാർമ്മികതയെ ചോദ്യം ചെയ്ത് യു ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. യു ഡി എഫ് അംഗങ്ങൾ പ്ളക്കാർഡുകൾ ഉയർത്തിക്കാട്ടിയും ഉച്ചത്തിൽ ക മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം.അപ്പു കുഞ്ഞൻ, കെ.പി. അബ്ദുറഹിമാൻ, രവികുമാർ പനോളി, വി.എൻ. ഷുഹൈൈബ് വിജി മുപ്രമ്മൽ ,കെ. റംല, യു സി ബുഷ്റ, ത്രിപുരി പൂൂളോറ, എന്നിവർ നേതൃത്വം നൽകി ഇതിനിടയിൽ എൽ ഡി എഫ് അംഗങ്ങൾ ശിവദാസൻ നായരെ പ്രതിരോധിക്കാതെ മൗനം അവലംബിച്ചു. തുടർന്ന് യോഗനടപടികൾ ആരംഭിക്കാതെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് ശിവദാസൻ നായരുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്നു അംഗങ്ങൾ പ്രതിഷേധിച്ചു .സംഘർഷ സാധ്യത കണക്കിലെടുത്ത്കുന്ദമംഗലം പോലീസ് കനത്ത ബന്തവസ്സ് ഏർപ്പെടുത്തിയിരുന്നു.