കുന്ദമംഗലം: ഹയർ സെക്കണ്ടറി സ്ക്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകൻ ശ്രീനിജ് ഇതേ സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിൽ 16 പേരിൽ നിന്നായി മൊഴി എടുത്ത ബാലവകാശ കമ്മീഷൻ ഇയാളെ എത്രയും പെട്ടെന്ന് സ്ക്കൂളിൽ നിന്നും പിരിച്ചുവിടാൻ ശുപാർശ ചെയ്തു അടിയന്തിരമായ വിഷയത്തിൽ കേസ് എടുക്കാൻ വൈകിയ കുന്ദമംഗലം പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു കോഴിക്കോട് ജില്ലയിലെ ചെലവുർ സ്വദേശിയായ വിദ്യാർത്ഥിയുടെ പിതാവ് ചെലവൂർ കോരാത്ത് അബ്ദുൽ നാസർ നൽകിയ പരാതിയ് മേൽ ആണ് നടപടി സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാൽപ്പത്തി എട്ട് മണിക്കൂറിനകം പിടികൂടാൻ ആവശ്യമായ നീക്കങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട് ഡിസംബർ മാസം തുടക്കത്തിൽ നടന്ന സംഭവത്തിൽ സ്ക്കൂൾ പി.ടി.എ വിളിച്ചു ചേർക്കാത്തതിലും ദുരൂഹതയുണ്ട് ഇന്ന് വിളിച്ചു ചേർത്ത പി.ടി.എ യോഗത്തിൽ പല അംഗങ്ങളും വിട്ടുനിന്നു പി.ടി.എ യുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ക്കും ഡി.ഇ.ഒവിനും, മേനേജർക്കും പരാതി നൽകാനും ഇയാൾക്കെതിരെ നടപടി ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു പി.ടി.എ പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു എച്ച് എംപ്രേമരാജൻ, ദീപു മാസ്റ്റർ സംസാരിച്ചു ഈ മാസം 6 വരെ ഈ അദ്ധ്യാപകൻ സ്കൂളിൽ വന്നതായും പറയുന്നു ഫോട്ടോ: വിദ്യാർത്ഥി ക്രൂരമായിമർദ്ദിച്ച അദ്ധ്യാപകൻ ശ്രീനിജ്