കുറ്റിക്കാട്ടൂർ :കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പി എം ഹനീഫ് അക്കാദമിയുടെ കീഴിൽ ആരംഭിക്കുന്ന പി എസ് സി കോച്ചിംഗ് സെന്ററിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പഠിതാക്കൾക്കായി സംഘടിപ്പിച്ച പി എസ് സി സെമിനാർ ശ്രദ്ധേയമായി. പി എം ഹനീഫ് അക്കാദമി പഠിതാക്കളെ തെരെഞ്ഞെടുക്കുന്നതിനായി നേരത്തെ ഓൺലൈൻ രെജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. അറുനൂറിലധികം യുവതീ യുവാക്കൾ രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കായി നടത്തിയ പി എസ് സി മോഡൽ അഡ്മിഷൻ ടെസ്റ്റിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവർക്കായി കുറ്റിക്കാട്ടൂർ യതീംഖാന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച സെമിനാർ മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട 120 യുവതീ യുവാക്കൾക്കായി പത്ത് മാസം നീണ്ട് നിൽക്കുന്ന പി എസ് സി പരിശീലന കോഴ്സ് ഡിസംബർ 15ന് ആരംഭിക്കും. കുറ്റിക്കാട്ടൂർ യതീംഖാന ക്യാമ്പസ്സിലാണ് കോച്ചിംഗ് സെന്റർ പ്രവർത്തിക്കുക.മികവ് പുലർത്തുന്ന പഠിതാക്കൾക്ക് സ്കോളർഷിപ്പ്, റഫറൻസ് പുസ്തകം, വിവിധ ട്രെയിനിങ്ങുകൾ എന്നിവ നൽകും. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എ ടി ബഷീർ, ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പോതാത്ത് മുഹമ്മദ്‌ഹാജി , ഇ എം കോയ ഹാജി, എൻ കെ യൂസുഫ് ഹാജി, കോ ഓർഡിനേറ്റർ ലത്തീഫ് മാസ്റ്റർ, ഹക്കീം മാസ്റ്റർ, സലീം കുറ്റിക്കാട്ടൂർ, കുഞ്ഞി മരക്കാർ മലയമ്മ, സി ടി മുഹമ്മദ് ഷരീഫ്, കെ പി സൈഫുദ്ധീൻ, ശാക്കിർ പാറയിൽ, ജംനാസ് കെ, അസൈനാർ മാസ്റ്റർ, സുലൈമാൻ മാസ്റ്റർ,എൻ ടി അബ്ദുള്ള നിസാർ, ഹാരിസ് പെരിങ്ങൊളം,ടി പി എം സാദിഖ്, മഹ്ഷും കുറ്റിക്കാട്ടൂർ പ്രസംഗിച്ചു.
ഫിറോസ് പെരിങ്ങൊളം സെമിനാറിന് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും, ട്രഷറർ കെ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.