കുന്ദമംഗലം: കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകനും വായനശാല കമ്മിറ്റി അംഗവുമായിരുന്ന വി.ടി.രമേഷിന്റെ ചരമവാർഷികത്തിൽ ചാത്തമംഗലം പൊതുജന വായനശാല അനുസ്മരണ സമ്മേളനവും ജില്ലാതല ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ബി.മുരളീബാസും നിറക്കൂട്ട് ചിത്രരചനാമത്സരം ചിത്രകാരൻ സിഗ്നി ദേവരാജനും ഉദ്ഘാടനം ചെയ്തു.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ.ഗംഗാധരൻ നായർ, പഞ്ചായത്ത് മെമ്പർ ഷാജു കുനിയിൽ, വി.ടി.സുരേഷ്, എ.സുരേന്ദ്രൻ, പി.ശ്രീകുമാർ, ഗീത പൂമംഗലത്ത്, രാജൻ പാക്കത്ത്, ഗായത്രി (വില്ലേജ് ഓഫീസർ), പി.ദാമോദരൻ നമ്പീശൻ, സുനിൽകുമാർ, സുധാകരൻ നരിക്കുനി, വി.മനോജ് കുമാർ, വി.പ്രേമരാജൻ എൻ.വന്ദന എന്നിവർ പ്രസംഗിച്ചു. എം.കെ.വേണു സ്വാഗതവും സി.പ്രേമൻ നന്ദിയും പറഞ്ഞു. ഏറ്റവും മികച്ച ചിത്രം വരച്ച എ.കെ.ചന്ദന വി.ടി.സ്മാരക ട്രോഫി കരസ്ഥമാക്കി. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ നിവേദിത, നിസ്നയ( പ്രീ പ്രൈമറി ), കാശിനാഥ്.എസ്, ഭവന്തു ( എൽ .പി), അനാമിക, ധ്രുവ്.പി.(യു.പി), എ.കെ.ചന്ദന, അഭിരാമി.കെ.എസ്.(ഹൈസ്കൂൾ). വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും രവീന്ദ്രൻകുന്ദമംഗലം, സിഗ്നിഗേവരാജ് എന്നിവർ വിതരണം ചെയ്തു. ( photo; ചാത്തമംഗലം പൊതുജന വായനശാല നടത്തിയ വി.ടി.രമേഷ് അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി.ബി.മുരളീബാസ് ഉദ്ഘാടനം ചെയ്യുന്നു.)