കുന്ദമംഗലം:ദേശീയപാത കാരന്തൂർ ഓവുങ്ങര സ്ഥിചെയ്യുന്ന ബാർ ഹോട്ടൽ മോണാഡിലെ സെപ്ടിക് ടാങ്ക് മാലിന്യം സമീപത്തെ തോട്ടിലേക്ക് പുറം തള്ളുന്നതിനെതിരെയും അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനെതിരെയും കാരന്തൂർ മുസ്ലിം ലീഗ് കമ്മറ്റി കോഴിക്കോട് ജില്ലാ കലക്ടർ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, പോലീസ് സബ് ഇൻസ്പെക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർക്ക് രേഖാമൂലം പരാതി നൽകി ഇതു സംബന്ധിച്ച് കാരന്തൂർ മുസ്ലീം ലീഗ് ഓഫീസിൽ വിളിച്ചു ചേർത്ത പ്രതിഷേധയോഗം പഞ്ചായത്ത് ലീഗ് വൈ: പ്രസിഡന്റ് സി.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു വി.കെ.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഇ പി മൻസൂർ, ജയഫർ പടവയൽ, വി.കെ സഹദ്, സിയാദ് കാരന്തൂർ ,അനീസ് കുറ്റിക്കാട്ടിൽ, നസീബ്, റാഫി വി.കെ സംസാരിച്ചു മോണാട് ബാർ ഹോട്ടൽ വിഷയത്തിൽ ശക്തമായ പ്രധിഷേധത്തിന് മുസ്ലിം ലീഗ് തുടക്കം കുറിച്ചു ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ജില്ലാ കലക്റ്റർ കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ്, ഹെൽത്ത് ഡിപ്പാർട്മെന്റ്, സർക്കിൾ ഇൻസ്‌പെക്ടർ, EXICE ഓഫീസർ എന്നിവർക്ക് രേഖമൂലം പരാതി നൽകി
പരാതി സമർപ്പണത്തിൽ മൊയ്‌ദീൻ കോയ, സിദ്ധീഖ്, മൻസൂർ(യൂത്ത് ലീഗ് പ്രസിഡന്റ് ) വി.കെ സഹദ്(യൂത്ത് ലീഗ് സെക്രട്ടറി), സിയാദ് കാരന്തൂർ(ദുബായ് kmcc)അൻഫാസ് ,നസീബ്, സിറാജ്, vk സുഹൈബ്,ഷൗക്കത്ത് mt, അൻവർ, സുഹൈൽ, mt സലീം എന്നിവർ പങ്കെടുത്തു
ഈ വിഷയത്തിൽ ഇനിയും അധികാരികൾ പുറം തിരിഞ്ഞു നിന്നാൽ ലീഗ് ശക്തമായ സമര പരിപാടിക്ക് നേതൃത്വം നൽകും എന്നും അധികാരികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു