കുന്ദമംഗലം: നൂറ് വർഷം പിന്നിട്ട കുന്ദമംഗലം കോടതി മന്ദിരത്തിന്റെ ശതവാർഷികോഘോഷം വിപുലമായി നടത്താനുള്ള മുന്നൊരുക്കത്തിലാണ് കുന്ദമംഗലം ബാർഅസോസിയേഷനും കോടതിയും.1919 ൽ ബ്രിട്ടീഷ്കാർ പണിത നാല്കെട്ട് മാതൃകയിലുള്ള ഈ അത്യപൂർവ്വകെട്ടിടത്തിലാണ് ഇപ്പോൾ കോടതിയും കുന്ദമംഗലം പോലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നത്. ചരിത്രമുറങ്ങുന്ന ഈ കോടതി കെട്ടിത്തിന്റെ തനിമ നിലനിർത്തി നവീകരിക്കുവാനുള്ള രൂപരേഖയും അസോസിയേഷൻ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ട് നിൽക്കുന്ന വ്യത്യസ്ഥമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വിവിധ സെമിനാറുകൾ, നിയമബോധവൽക്കരണ ക്ലാസുകൾ, അദാലത്തുകൾ എന്നിവ ശതവാർഷികത്തിന്റെ ഭാഗമായി നടക്കും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഡിസംബർ 24ന് രാവിലെ 9 മണിക്ക് ബഹു.ഹൈക്കോടതി ജഡ്ജി എ.എം.ഷെഫീഖ് ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബാർ അസോസിയേഷൻ ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിസാം ഉദ്ഘാടനം ചെയ്തു.ബാർഅസോസിയേഷൻ പ്രസിഡണ്ട് അഡ്വ.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ.പി.ടി.എ.റഹീം എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ജില്ലാ ജഡജി എം.ആർ.അനിത (ചെർമാൻ), അഡ്വ.എം.മുസ്തഫ (ജനറൽകൺവീനർ), അഡ്വ.ടി.പി.ജുനൈദ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.