കുന്ദമംഗലം : നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആരംഭിക്കുന്ന പി എം ഹനീഫ് അക്കാദമിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കോച്ചിംഗ് സെന്ററിലേക്കുള്ള എൻട്രൻസ് ടെസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബുഷൈറ എന്ന വിദ്യാർത്ഥിനിയുടെ ആദ്യ അഡ്മിഷൻ ഫോറം സ്വീകരിച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പി എം ഹനീഫ് അക്കാദമി പി എസ് സി കോച്ചിംഗ് സെന്ററിലേക്ക് അറുനൂറ്റി പത്തോളം യുവതീ യുവാക്കൾ അപേക്ഷിച്ചിരുന്നു. ഇവർക്കായി നവംബർ പതിനേഴിന് പി എസ് സി മാതൃകയിൽ അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത് യുവതീ യുവാക്കൾക്ക് പത്ത് മാസം നീണ്ടു നിൽക്കുന്ന പി എസ് സി കോച്ചിംഗ് നൽകും.കുറ്റിക്കാട്ടൂർ യതീംഖാന ക്യാമ്പസ്സിൽ വെച്ചാണ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നത്. കുന്ദമംഗലം നിയോജക മണ്ഡലം ദുബൈ കെ എം സി സി, അബുദാബി, കുവൈറ്റ് കെ എം സി സി കൾ, മറ്റു വ്യക്തികൾ തുടങ്ങിയവരുടെ സഹായത്തോട് കൂടിയാണ് അക്കാദമി ആരംഭിക്കുന്നത് തെരെഞ്ഞെടുക്കപ്പെട്ട യുവതീ യുവാക്കൾക്കായി ഡിസംബർ 7ന് ശനിയാഴ്ച രണ്ട് മണിക്ക് പി എസ് സി സെമിനാർ സംഘടിപ്പിക്കും. മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മായിൽ പങ്കെടുക്കും. . ഡിസംബർ 8 മുതൽ ക്ലാസ്സുകളും ആരംഭിക്കും.
ഉദ്ഘാടന ചടങ്ങിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോൻ അധ്യക്ഷത വഹിച്ചു. പി കെ ഫിറോസ്, അഡ്വ ഫൈസൽ ബാബു, സാജിദ് നടുവണ്ണൂർ, കെ കെ നവാസ്, കെ മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട,എൻ പി ഹംസ മാസ്റ്റർ, എ ടി ബഷീർ, കെ എം എ റഷീദ്, എ കെ ഷൗക്കത്തലി, കുന്ദമംഗലം നിയോജക മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി അസീസ് കാക്കേരി, കുവൈറ്റ് കെ എം സി സി നിയോജക മണ്ഡലം പ്രസിഡന്റ് സഈദ് ബാവ, അരിയിൽ മൊയ്‌തീൻ ഹാജി, ഒ ഉസ്സൈൻ, കെ ലത്തീഫ് മാസ്റ്റർ, പി കെ ഹക്കീം മാസ്റ്റർ, ശംസുദ്ധീൻ പി, ഐ സൽമാൻ, എം പി സലീം, കുഞ്ഞി മരക്കാർ മലയമ്മ,നൗഷാദ് പുത്തൂർ മഠം, റഷീദ് മൂർക്കനാട് , കെ പി സൈഫുദ്ധീൻ, പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറർ കെ ജാഫർ സാദിഖ് നന്ദിയും പറഞ്ഞു. ഫോട്ടോ:കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ആരംഭിക്കുന്ന പി എം ഹനീഫ് അക്കാദമിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു