മാവൂര്‍: സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ ഇന്നലെ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. എല്ലാവര്‍ഷവും റബിഉല്‍ ആഖിര്‍ ആദ്യത്തെ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നലെ നാടൊട്ടുക്കും പ്രാര്‍ത്ഥനാ ദിനം ആചരിച്ചത്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാര്‍, കണ്ണിയത്ത്മഹ് മദ് മുസ്്‌ലിയാര്‍, കോട്ടുമല ബാപ്പുമുസ്്‌ലിയാര്‍ തുടങ്ങിയവര്‍ മരണപ്പെട്ടമാസം കൂടിയായ റബീഉല്‍ ആഖിര്‍ മാസത്തിലെ പ്രാര്‍ത്ഥനാദിനാചരണത്തില്‍ മഹല്ലുകളില്‍ പള്ളികള്‍, മദ്‌റസകള്‍ മറ്റു ദീനീ സ്ഥാപനങ്ങള്‍ സ്ഥാപിച്ചും അവിശ്രമം പ്രവര്‍ത്തിച്ച മഹാത്മാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ അനുസ്മരിച്ചതോടൊപ്പം ലോകമൊട്ടുക്കുമുള്ള വിശ്വാസികളുടെ ക്ഷേമവും കൂടി ലക്ഷ്യമാക്കിയാണ് മദ്‌റസകള്‍തോറും പ്രാത്ഥനാദിനം ആചരിക്കുന്നതെന്ന് കോഴിക്കോട് ഖാദിയും എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. ചെറൂപ്പ ഹിമായത്തുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥന ദിനാചരണവും ഇഫക്റ്റീവ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയ്ക്ക് തങ്ങള്‍ നേതൃത്വം നല്‍കി. മദ്‌റസ പ്രസിഡന്റ് വി.കെ ബഷീര്‍ അധ്യക്ഷനായി. ശാഹുല്‍ ഹമീദ് ഫൈസി ആമുഖപ്രഭാഷണം നടത്തി. സമസ്ത മുദരിബും മദ്‌സ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കെ.എം.എ റഹ്മാന്‍ ഇഫക്ടീവ് പാരന്റിംഗ് പ്രോഗ്രാംമിന് നേതൃത്വം നല്‍കി. ടി.വി.സി സമദ് ഫൈസി, ശഹല്‍ ഹുദവി, പി. മൊയ്തീന്‍ കോയ ഹാജി, വി.കെ സലാം, ടി അബ്ദുന്നാസര്‍, സൈദലവി ഖാസിമി, ഹബീബ് ചെറൂപ്പ, ഖാദര്‍ മുസ്്‌ലിയാര്‍, സിദ്ദീഖ് ഫൈസി, പി.എം സലീം, വി.പി റസാഖ്, എം.എം ശരീഫ് നേതൃത്വം നല്‍കി. ഇര്‍ഫാന്‍ ഹുദവി സ്വാഗതവും അബൂബക്കര്‍ ബാഖവി നന്ദിയും പറഞ്ഞു. ചിത്രം…ചെറൂപ്പ ഹിമായത്തുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ നടന്ന പ്രാര്‍ത്ഥന ദിനാചരണവും ഇഫക്റ്റീവ് പ്രോഗ്രാമും കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു