കുന്ദമംഗലം: പുനൂർ പുഴയോരത്ത് നിർമ്മിച്ച പടനിലം സ്ക്കൂൾ കെട്ടിടം ഉദ്ഘാടനത്തിന് എത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എ. സി മൊയ്തീൻ പുനൂർ പുഴയുടെ ശോചനീയവസ്ഥ കണ്ട് സമീപം ഉണ്ടായിരുന്ന എം.എൽഎയോടും സംഘാടക രോടും ജനപ്രതിനിധികളോടും ക്ഷുഭിതനായി കാര്യത്തെ കുറിച്ച് തിരക്കിയതും ക്ഷുഭിതത്തോടെയായിരുന്നു ദേശീയ പാതപടനിലത്ത് നിന്നും മന്ത്രിയെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്ക്കൂളിലേക്ക് ആനയിച്ച് കൊണ്ടു വരുമ്പോഴാണ് പുഴ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരെ വിളിച്ച് ഈ മലിനസമായ പുഴ ഉടൻ നന്നാക്കണമെന്നും മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനോട് നിർദേദശിച്ചു വിഷയം എം.എൽ എ പി.ടി.എ റഹീം ഉദ്ഘാടന വേദിയിലെ അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് സൂചിപ്പിച്ചപ്പോൾ വീണ്ടും മന്ത്രി ഉദ്ഘാടന വേദിയിലും വിഷയം ആവർത്തിച്ചു ഈ കാണുന്ന പുഴ മലിനമാസയത് എത്രയും വേഗം വൃത്തിയാക്കാൻ പഞ്ചായത്തിന് ഫണ്ട് ഉപയോഗിക്കാമെന്നും പറഞ്ഞു റോഡും കെട്ടിടവും അല്ല വികസനമെന്നും തോടും പുഴയും ഉൾകൊള്ളുന്ന ജല ശ്രോതസ്സുകൾ ശുചീകരിച്ച് സംരക്ഷിക്കുന്നതും വികസനമാണന്ന് മന്ത്രി പറഞ്ഞു ഇതിനായി പ്രദേശത്തെ ടിപ്പറും ജെ.സി.ബിയും നാട്ടുകാർ സംഘടിപ്പിച്ച് നൽകണമെന്നും മന്ത്രി പറഞ്ഞു