കുന്ദമംഗലം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം പടനിലം ഗവ. എല്‍പി സ്‌കൂളിനായി നിര്‍മ്മിച്ച് പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നാടിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്ന നിക്ഷേപങ്ങള്‍ ഭാവിലേക്കുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സ്‌കൂളായാലും നാടിന്റെ ശ്രദ്ധയുണ്ടാകണം. നമുക്കേവര്‍ക്കും ദുഖമുണ്ടാക്കിയ സംഭവമാണ് സുല്‍ത്താന്‍ബത്തേരിയിലുണ്ടായത്
പൊതുവിദ്യാല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി ടി എ റഹിം എംഎല്‍എ പ്രത്യേക താല്‍പ്പര്യമെടുത്ത് അനുവദിച്ച 87 ലക്ഷം ഉപയോഗിച്ചാണ് 6 ക്ലാസ് മുറികള്‍ അടങ്ങിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെമീന വെള്ളക്കാട്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി 19 ലക്ഷവും നാട്ടുകാർ ചേര്‍ന്ന് 10 ലക്ഷവും സ്വരൂപിച്ചാണ്12 സെന്റ് സ്ഥലമാണ് വാങ്ങി നല്‍കിയത്.ചടങ്ങിൽ വെച്ച് പ്രധാന അദ്ധ്യാപകൻ സി.കെ സിദ്ധീഖ് മാസ്റ്ററെയും, സലാം മാസ്റ്ററെയും ആദരിച്ചു
ഉദ്ഘാടന ചടങ്ങില്‍ പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തല പദ്ധതി സമര്‍പ്പണം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു. സ്‌കൂളിന് നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കിയ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഏറ്റുവാങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, മുന്‍ എംഎല്‍എ യു സി രാമന്‍, ജില്ലാ പഞ്ചായത്ത് മെമ്പർരജനി തടത്തില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി കോയ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആഷിഫ റഷീദ്, ടി കെ ഹിതേഷ്‌കുമാര്‍, ടി കെ സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സി ബുഷ്‌റ, കോഴിക്കോട് ഡിഡിഇ വി പി മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, പി പവിത്രന്‍, ടി കെ സീനത്ത്, ഷമീന വെള്ളക്കാട്ട്, ഷൈജ വളപ്പില്‍, എ കെ ഷൗക്കത്ത് ശ്രീബ പുൽക്കുന്നുമ്മൽ, എ.ഇ.ഒ മുരളീധരൻ പിള്ള, ബി.പി.ഒ ശിവദാസൻ, പി.ടി.എ പ്രസിഡണ്ട് യൂസഫ് പടനിലം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഖാലിദ് കിളി മുണ്ട, ബാബു നെല്ലൂളി, എം.കെ മോഹൻ ദാസ് ,ഒ.ഉസ്സയിൻ, ജനാർദ്ധനൻ കളരികണ്ടി, പ്രവീൺ പടനിലം, കേളൻ നെല്ലിക്കോട്ട്, അബ്ദുൽ റസാഖ് വി., വി.അബ്ദുറഹിമാൻ, കെ.ശ്രീധരൻ, സുബൈർ എം, രാജൻ പാറ പുറത്ത്, ജാബിർ പടനിലം, ഒ.പി. അസ്സൻകോയ, ടി.വി മുസ്ലക്കോയ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ആബിദതുടങ്ങിയവര്‍ സംസാരിച്ചു.
>
> കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ സ്വാഗതവും പ്രധാനധ്യാപകന്‍ സി കെ സിദ്ദിഖ് നന്ദിയും പറഞ്ഞു.