കുന്ദമംഗലം: നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി നടന്നു വരുന്ന കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗിന്റെ പൊതുസമ്മേളനം ഹരിത രാഷ്ട്രീയത്തിന് കരുത്തേകി കുന്ദമംഗലത്തിന്റെ രാജ വീധികളെ ആവേശ വർണ്ണ ചടുലതാള വിസ്മയം തീർത്ത് യുവജന പ്രാതിനിത്യം കൊണ്ട് കരുത്ത് തെളിയിച്ച് പ്രകടനത്തോടെ സമാപിച്ചു.തളിപറമ്പ് സ്വരലയ ബേന്റ്ദഫ് സംഘം അവതരിപ്പിച്ച പരിപാടി പ്രകടനത്തിന് കൊഴുപ്പേകി അതിന് തൊട്ട് പിറകിലായി കഴിഞ്ഞ രണ്ട് പ്രളയത്തിലും ആരുടെയും നിർദേശത്തിന് കാത്തു നിൽക്കാതേ പ്രളയർക്കൊപ്പം നിന്ന പ്രത്യാകപരിശീലനം ലഭിച്ച വൈറ്റ്ഗാർഡ് പരേഡും ശ്രദ്ധേയമായി അതിന്റെ പിറകിലായി നിയോജക മണ്ഡലം നേതാക്കളായ എം.ബാബുമോന്റെയും ഒ.എം നൗഷാദിന്റെയും ജാഫർ സാദിഖിന്റെയും നേതൃത്വത്തിൽ നടന്ന ശക്തിപ്രകടനം അച്ചടക്കം കൊണ്ടും പ്രവർത്തക സാന്നിദ്ധ്യം കൊണ്ടും പുതിയ ചരിത്രം സൃഷ്ടിച്ചു ട്രാഫിക്ക് നിയന്ത്രണം സ്വയം ഏറ്റെടുത്ത് യൂത്ത് ലീഗ് മറ്റ് സംഘടനകൾക്ക് മാതൃകയായി
പ്രകടനത്തിന്റെ തൊട്ടു മുന്നിലായി ജന:സി ക്രട്ടറി ഒ.എം.നൗഷാദിന്റെ മകന്റെ റോജർ സ്കേട്ടിംഗ് ശ്രദ്ധ പിടിച്ചുപറ്റി വൈകുന്നേരം 4 ന് പതിമംഗലത്ത് നിന്നും ആരംഭിക്കേണ്ട പ്രകടനം കാലാവസ്ഥ പെട്ടെന്ന് മാറിയതിന്റെ പശ്ചാത്തലത്തിൽ രണ്ട് മണിക്കൂർ വൈകി പന്തീർപാടത്ത് നിന്നും ആണ് ആരംഭിച്ചത്. സമാപന സമ്മേളനം മുസ്ലീം ലീഗ് അഖിലേന്ത്യ ജന: സിക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു ജനാധിപത്യ ഭരണ സംവിധാനം തിരിച്ചു കൊണ്ടുവരാൻ യുവാക്കൾക്രിയാത്മക രാഷ്ടീയത്തിലടപെടണമെന്ന് അദേദ ഹം പറഞ്ഞു കേന്ദ്രത്തിലെ ബി.ജെ.പി ഭരണവും കേരളത്തിലെ സി.പി.എം ഭരണവും സാമ്പത്തികരംഗം തകർത്തതായും അദേഹം പറഞ്ഞു യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി തങ്ങൾ, ജന: സിക്രട്ടറി പി.കെ.ഫിറോസ്, ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി എം.എ റസാഖ് മാസ്റ്റർ, കെ.എ.ഖാദർ മാസ്റ്റർ, യു.സി.രാമൻ,സാജിദ് നടുവണ്ണൂർ, ഫൈസൽ ബാബു, കെ.കെ.നവാസ്, കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എ.ടി.ബഷീർ, എൻ.പി ഹംസ മാസ്റ്റർ, ഒ.ഉസ്സയിൻ, അരിയിൽ അലവി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഒ.എം നൗഷാദ്, കെ.ജാഫർ സാദിഖ്, ഹഖീം മാസ്റ്റർ കളൻ തോട്, ഐ.സെൽമാൻ, നൗഷാദ് പുത്തൂർമടം, റഷീദ് മുർക്കനാട് ,ഷംസുദ്ധീൻപുളങ്കര, കുഞ്ഞിമരക്കാർ മലയമ്മ, കെ.ലത്തീഫ് മാസ്റ്റർ, സലീംകുറ്റിക്കാട്ടൂർ, ഒ.സലീം, ഉനൈസ് പെരുവയൽ, കെ.എം ഷാഫി, സമദ് പെരുമണ്ണ, സാക്കീർ പാറയിൽ, ഷെമീർ പാഴൂർ, അൻസാർ പെരുവയൽ, സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ തുടങ്ങിയവർ സംസാരിച്ചുവൈറ്റ് ഗാർഡിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ ചടങ്ങിൽ വെച്ച് എം.എ റസാഖ്മാസ്റ്റർ നൽകി