കൊടുവള്ളി: മോട്ടോർ വാഹന വകുപ്പിന്റെ KL – 57 ഓഫീസ് സൂപ്രണ്ടിന്റെ മോശമായപെരുമാറ്റം മൂലം ഒരുവാഹന ഉടമ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വൈറലായി സുപ്രണ്ട് കൊയിലാണ്ടി സ്വദേശി അബ്ദുള്ളക്കെതിരെയാണ് പോസ്റ്റ്
ഒരു വാഹനത്തിന്റെ നമ്പർ അടിച്ചാൽ ഉടമസ്ഥൻ ആരാണെന്ന് മനസ്സിലാക്കാം എന്നാൽ വാഹനത്തിന്റെ നമ്പർ അറിയില്ലങ്കിൽ പേര് അടിച്ചാൽ നമ്പറും അറിയണ്ടേ..? ആധാർ കാർഡ് വെച്ചാണ് എടുത്തതെങ്കിൽ ആധാർ കാർഡിലുള്ള പേര് അടിച്ച് നോക്കിയാൽ ആ പേരിൽ വണ്ടി ഉണ്ടോ എന്ന് അറിയണമെല്ലോ..? ഇങ്ങനെ ഒരു ആവശ്യവുമായ് ഞാൻ ഇന്ന് കൊടുവള്ളി RTO ഓഫീസിൽ ചെന്നു
ഇൻക്വയറി കൗണ്ടറിൽ ചെന്ന് ഞാൻ അവിടെ ഇരിക്കുന്ന ഉദ്ധ്യേഗസ്ഥനോട് ചോതിച്ചു ഈ ആധാർ കാർഡിൽ ഏതെങ്കിലും വണ്ടി ഉണ്ടോ എന്ന് ചോതിച്ചു
അപ്പോൾ അയാൾ എന്റെ മുഖത്തേക്ക് പോലും നോക്കാതെ സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിൽ പറഞു.
ഇല്ല അങ്ങിനെ അറിയാൻ പറ്റില്ല ഗൗരവത്തോടെ ഒരു മറുപടി കിട്ടി.
ഞാൻ പിന്നേയും ഒരു 5 മിനിട്ടോളം ആ ഉദ്ധ്യേഗസ്ഥന്റെ മുഖത്ത് നോക്കിത്തന്നെ നിന്നു എന്തെങ്കിലും ഒരു മറുപടി വിശതമായ് കിട്ടുമോ എന്നറിയാൻ
ഞാൻ ഒന്ന് കൂടെ ചോതിച്ചു അല്ല ഇത് പിന്നെ എങ്ങിനെ അറിയും..?
നിങ്ങളോടല്ലേ പറഞത് നമ്പർ ഇല്ലാതെ RC ഓണറുടെ പേര് അറിയാൻ പറ്റില്ലാ എന്ന്.
ഈ ആധാർ കാർഡ് വെച്ച് വേറെ ആൾ വണ്ടി എടുത്തിട്ടുണ്ട് എനിക്കി അത് അറിയണം.
അംങ്ങിനെ അറിയാൻ പറ്റില്ലാ എന്നല്ലെ നിങ്ങളോട് പറഞ്ഞത് എന്താ മനസ്സിലാവില്ല..?
വേറെയും ഒരുപാട് ജോലിക്കാർ ഉണ്ട് ആ ഹാളിൽ അതിൽ ഒരാളോട് ചോതിച്ചു അപ്പോൾ അയാൾ പറഞു അന്യേഷണ കൗണ്ടറിൽ നിന്നും എന്താണ് പറഞത്..?
അത് അറിയാനുള്ള ഓപ്ഷൻ ഇല്ലാ എന്നാണ് പറഞ്ഞത് എന്ന് പറഞ്ഞു
ഹാ എന്നാൽ ഇല്ല അത് തന്നെ ഞങ്ങൾക്കും അറിയുള്ളു.
പക്ഷെ ഞാൻ വിട്ടില്ല എനിക്കി അറിഞ്ഞേ പറ്റു
ഞാൻ RTO ഓഫീസറുടെ കാബിനിലേക്ക് ചെന്നു
സാർ
എന്നിക്കി ഇങ്ങനെ ഒരു കാര്യം അറിയേണ്ടത് ഉണ്ടായ്രുന്നു
ആധാർ കാർഡ് തരൂ
ഞാൻ കൊടുത്തു
രണ്ട് മിനിട്ട് കൊണ്ട് ആ നല്ല ഓഫീസർ കമ്പ്യുട്ടറിൽ നോക്കി പറഞു ഇപ്പോൾ ഒരു ട്രക്ക് ഉണ്ട് കുറച്ച് മുമ്പ് വരെ ഒരു ക്വാളിസ് ഉണ്ടായ്രുന്നു അത് പേരിൽ നിന്നും മാറ്റി നിലവിൽ താങ്കളുടെ പേരിൽ ഒരു മാകസി മോ പ്ലസ് മാത്രമേ ഉള്ളു എന്ന് പറഞ്ഞു.
താങ്ക് യൂ സാർ
തിരിച്ച് പോരുമ്പോൾ ഞാൻ ആ അന്യേഷണ കൗണ്ടറിൽ ഇരിക്കുന്ന മഹാ നോട് ചോതിച്ചു
ഒരു വാക്കിന്റെ ഉഭകാരം പോലും ഇല്ലാത്ത നിങ്ങൾ എന്ത് സേവനമാണ് ചെയ്യുന്നത് എന്നേ തിരിച്ചയക്കാനല്ലെ താങ്കൾ ശ്രമിച്ചത് അറിയില്ലെങ്കിൽ അറിയില്ലാ എന്ന് പറ ഞാൻ പോരെ അറിയാവുന്നവർ അവിടെ വേറെ ഉണ്ടല്ലൊ…
എന്നാ താൻ അങ്ങോട്ട് ചെല്ലെടോ എന്റെ അടുത്തേക്ക് എന്തിനാ വന്നത്..?
ഇനി നോക്കണ്ട രണ്ടണ്ണം പറഞിട്ട് പോകാമെന്ന് ഞാനും കരുതി തന്റെ നെറ്റിയിൽ നെയ്യപ്പത്തിന്റെ വലുപ്പത്തിലുള്ള നിസ്കാര തഴമ്പ് ഉണ്ടല്ലേ…? ഒരാൾക്കും ഒരു ഉഭകാരവും ചെയ്യൂലങ്കൽ അന്യേഷണ കൗണ്ടറിൽ നിന്നും മാറി വേറെ എവിടെങ്കലും പോയ് ഇരി എന്നും പറഞ് ഞാനിങ്ങ് പോന്നു…