കുന്ദമംഗലം: 1954ൽ പുള്ളിക്കോത്ത് ഏകാദ്യാപക വിദ്യാലയമായി തുടങ്ങിയ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ സ്ക്കൂൾ 1963ൽ നാട്ടുകാർ മുൻകൈയെടുത്ത് വാങ്ങിയ മൂന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച
കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പടനിലം ജിൽ പി.സ്ക്കൂൾ സ്ഥാപിതമാവുന്നത് തീരെ സൗകര്യ കുറവും തിരക്കേറിയ ദേശീയപാതയുടെ ഓരം ചേർന്ന് സ്ഥി ചെയ്യുന്നതിനാലും കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞു വരികയായിരുന്നു പി.ടി.എ യുടെയും അദ്ധ്യാപകരുടെയും നാട്ടുകാരുടെയും നിരന്തര ശ്രമത്തിന്റെ ഫലമായി 2016ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനായി തീരുമാനിക്കുകയും അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന വെള്ളക്കാട്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വലത്ഇടത് വ്യത്യാസമില്ലാതേ എല്ലാ ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഇതിനായി 19ലക്ഷം രൂപ വകയിരുത്തി.10 ലക്ഷത്തോളം വരുന്നതുക നാട്ടുകാരും കണ്ടെത്തി ആദ്യ കടമ്പ പൂർത്തിയായതോടെ കെട്ടിട നിർമ്മാണത്തിനായി 87 ലക്ഷം രൂപ സ്ഥലം എം.എൽ എ അനുവദിച്ചതോടെ കാര്യങ്ങൾ വേഗതയിലായി 2019 ജനുവരി 26 ന് മന്ത്രി ടി.പി രാമകൃഷ്ണൻ കെട്ടിടത്തിന് തറക്കല്ലിട്ടു പിന്നീട് നാട്ടുകാരുടെ കഠിന പ്രയത്നഫലമായി പത്ത് മാസത്തിനകം ബിൽഡിംഗ് നിർമ്മാണം പൂർത്തീകരിച്ചു വൈദ്യുതി കുടിവെള്ളം റോഡ് നിർമാണം പൂർത്തിയാക്കി സ്കൂൾ വികസന സമിതി അംഗങ്ങൾ പണമെടുതാൽക്കാലിക ചുറ്റുമതിൽ നിർമ്മിച്ചു ഒരു സ്ക്കൂളിനാവശ്യമായ മുന്നൂറിൽ പരം സാധന സാമഗ്രികൾ എല്ലാം പുതിയ താക്കാൻ നാട്ടുകാർ ജനകീയമായി സംഭരിച്ചതും ശ്രദ്ധേയമായി ഇനി 36 ഒാളം വരുന്ന വിദ്യാർത്ഥികൾക്ക് ഭയമില്ലാതേ പുതിയ സ്ക്കൂളിൽ പഠനം നടത്താം ഈ വരുന്ന 30 ന് ഒരു നാട് മുയുവനും കക്ഷിരാഷ്ട്രീയ ഭേദമില്ലാതേ ചടങ്ങ് ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്