പടനിലം ഗവ.എൽ.പി സ്കൂൾ പുതിയ സ്ക്കൂൾ കെട്ടിടം 30 ന് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിക്കും
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്ക്കൂളായ പടനിലം ഗവ.എൽ.പി സ്ക്കൂളിന് സ്വന്തമായി സ്ഥലം വാങ്ങീ നിർമ്മിച്ച പുതിയ കെട്ടിടം ഈ മാസം 30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു സ്ഥലം എം.എൽ എ പി.ടി.എ റഹീം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി മുഖ്യാഥിതി ആയിരിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ടീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും 2016ൽ അന്നത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന വെള്ളക്കാട്ട്, വൈ. പ്രസിഡണ്ട് വിനോദ് പടനിലം ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്‌സൺ ടി.കെ.സൗദയുടെയും പഞ്ചായത്തംഗം ഹിതേഷ് കുമാറിന്റെയും കഠിന പ്രയത്നഫലമായി 19 ലക്ഷം ഗ്രാമ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ച് പടനിലത്ത് സ്ക്കൂളിനായി 12 സെന്റ് സ്ഥലം ഏറ്റെടുക്കുകയായിരുന്നു ഇതിന് പുറമേ ഇതിനായി 10ലക്ഷം നാട്ടുകാരിൽ നിന്നും സ്വരൂപിച്ചു സ്ഥലം രജിസ്റ്റർ ചെയ്യുന്ന ആദ്യ കടമ്പ പൂർത്തിയായതോടെ സ്ഥലം എം.എൽ എ 87 ലക്ഷം ബിൽഡിംഗ് നിർമ്മാണത്തിന് ഫണ്ട് നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീനാ വാസുദേവൻ, സിക്രട്ടറി ആബിദ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ ടി.കെ.സൗദ, ആസിഫ, ഹിതേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് യുസുഫ് പടനിലം, ഹെഡ്മാസ്റ്റർ സി.കെ സിദ്ധീഖ് മാസ്റ്റർ, വിനോദ് പടനിലം, ഷാനവാസ് മാസ്റ്റർ, വാർഡ് വികസന കൺവീനർ അബ്ദു റഹിമാൻ, ഷെമീന വെള്ളക്കാട്ട്, എ.കെ.ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു