കുന്ദമംഗലം: കേരമിത്രം സൊസൈറ്റി നടപ്പിലാക്കുന്ന കേരമിത്രം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചാത്തമംഗലത്തെ കേരമിത്രം ജില്ലാ ഓഫീസിൽ വെച്ച് അഡ്വ.പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെങ്ങ് കൃഷിക്കാരുടെ മൂല്യശോഷണംകൊണ്ട് തെങ്ങ് കൃഷി ഉപേക്ഷിച്ചവരെ തിരിച്ച് കൊണ്ട് വരുന്നതിനും പുതിയ തൈകൾവെച്ച് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര വിള ഉൽപ്പാദന വർദ്ധനവിന് വേണ്ട പരിപാലനവും തേങ്ങയുടെ അനുബന്ധ ജോലികൾക്ക് പ്രദേശത്തെ നിലവിലെ ആളുകളെ കണ്ടെത്തി കൃത്യമായ ജോലി സംവിധാനം ഉറപ്പ് നൽകുകയുമാണ് കേരമിത്രം പദ്ധതി. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിജുപണിക്കശ്ശേരി, ജില്ലാ പ്രസിഡണ്ട് പ്രമോദ് മണ്ണടത്ത്, സുരേഷ്ബാബു, ടിപിആയിഷ എന്നിവർ പങ്കെടുത്തു.