വ്യാപാരി വ്യവസായി സമിതി ജില്ല സമ്മേളനം സമാപിച്ചു
കുന്ദമംഗലം: നവംബർ 19,20, 21 തിയ്യതികളായി കുന്ദമംഗലത്ത് നടന്ന വ്യാപാരി വ്യവസായി സമിതി പത്താമത് കോഴിക്കോട് ജില്ല സമ്മേളനംകരുത്തും തെളിയിച്ച റാലിയോടെ സമാപിച്ചു. സംസ്ഥാന നേതാക്കളും പുതിയ ജില്ല ഭാരവാഹികളും പ്രകടനത്തിന്റെ മുൻനിരയിൽ അണിനിരന്നു. തുടർന്ന് സമ്മേളന പ്രതിനിധികളും മേഖല അടിസ്ഥാനത്തിൽ വ്യാപാരികളും റാലിയിൽ പങ്കാളികളായി.വൈകിട്ട് നാലിന് കാരന്തൂരിൽ നിന്നും റാലി ആരംഭിച്ചു. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിനാളുകൾ അണിനിരന്ന റാലി പൊതുസമ്മേളനം നടന്ന സുന്ദരൻ നഗറിൽ. സമാപിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം ലെനിൻ, ജില്ല ട്രഷറർ സി.കെ വിജയൻ, കെ. സോമൻ, അബ്ദുൽ ഗഫൂർ രാജധാനി, എ.പി ദേവദാസൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ടി. മരക്കാർ സ്വാഗതം പറഞ്ഞു.