കുന്ദമംഗലം: ആനപ്പാറ ഫാമിലി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയെത്തുന്ന രോഗികൾക്കും സഹായിക്കും ബുധാനാഴ്ചകളിൽ സൗജന്യമായി കഞ്ഞി വിതരണം ചെയ്യും ജില്ലാ ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീനാ വാസുദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.കോയ അധ്യക്ഷത വഹിച്ചു .മെഡിക്കൽ ഓഫീസർ ഡോ: ഹസീന, ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷുഹൈൽ, നൗഷാദ്, അശ്റഫ് പതിമംഗലം, എച്ച്.ഐ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.കെ.സൗദ, ആസിഫ, ടി.കെ.ഹിതേഷ് കുമാർ, മെമ്പർമാരായ എം.ബാബുമോൻ, എ.കെ.ഷൗക്കത്തലി, വിനോദ് പടനിലം, എം.വി.ബൈജു, പവിത്രൻ തുടങ്ങിയവർ സംസാരിച്ചു