കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മലിനെ ജാതി പേര് വിളിച്ച് അവഹേളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്ത വൈസ് പ്രസിഡണ്ട് പി.ശിവദാസൻ നായരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വിജി പോലീസിൽ പരാതി നൽകിയിട്ടും പട്ടികജാതി വിഭാഗത്തിൽ പെട്ട വനിത ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതി നൽകിയിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പ്രതിയെ രക്ഷപ്പെടുത്തന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജ: സിക്രട്ടറി എൻസുബ്രമഹ്ണ്യൻ പറഞ്ഞുപട്ടികജാതി പീഢനവും അതിക്രമവും തടയൽ നിയമം അനുസരിച്ച് ശിവദാസരെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം സമരത്തിന്റെ രീതിയും ഭാവവും മാറുമെന്നും അദേദഹം പറഞ്ഞുചെയർമാൻ പി. മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. . യു സി രാമൻ എക്സ് എം എൽ എ, കെ.എ.ഖാദർ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, കെ ടി ജയലക്ഷ്മി, വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാൻ, ഖാലിദ് കിളിമുണ്ട, സി.മാധവദാസ്, മനോജ് ശങ്കരനല്ലൂർ, എം.പി. കേ ളുക്കുട്ടി, എ ഷിയാലി , രജനി തടത്തിൽ, എ.പി. സഫിയ പ്രസംഗിച്ചു. ബാബു നെല്ലൂളി, വി.എസ്.രഞ്ജിത്ത്, ടി.വേലായുധൻ അരയങ്കോട് , എൻ.പി. ഹംസ മാസ്റ്റർ, എം.എ. പ്രഭാകരൻ, അനീഷ് പാലാട്ട്, ഒ.ഉസ്സയിൻ, ലീന വാസുദേവൻ, സി. മുനീറത്ത്, വൈവി ശാന്ത, മുരളീധരൻ, ടി.കെ. സീനത്ത്തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.