കുന്ദമംഗലം: വ്യാപാരി വ്യവസായി സമിതി പത്താം ജില്ലാ സമ്മേളനം ഈ മാസം നവംബർ 19 ന് കുന്ദമംഗലത്ത് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയച്ചു 21 ന് സമാപിക്കും 19ന് തൊട്ടിൽപാലത്ത് നിന്ന് പതാക ജാഥയും മുക്കത്ത് നിന്നാംരംഭിക്കുന്ന കൊടിമര ജാഥയും 5 മണിക്ക് കൊടുവള്ളിയിൽ സംഗമിച്ച് ഇരുചക്രവാഹന അകമ്പടിയോട് കൂടി കുന്ദമംഗലത്തേക്ക് ആനയിക്കും 20 ന് പൂഞ്ചോല പത്മനാഭൻ നഗറിൽ (ശ്രീപത്മ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന സിക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും 21 ന് ശക്തി പ്രകടനത്തോടെ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്യും കുടുംബസമേതം കയ്യിൽകൊടിയേന്തിയും തൊപ്പി ധരിച്ചും മുത്തുകുട ചൂടിയും വാദ്യങ്ങളും നിശ്ചല ദൃശ്യവുമായി മഹാ സംഭവമാക്കി മാറ്റാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി വാർത്താ സമ്മേളനത്തിൽ വി.അനിൽകുമാർ, ഒ.വേലായുധൻ, വി.കെ.ജയൻ, എ.പി.ദേവദാസൻ, പി.രാജൻ, സി.എം ബൈജു, ബഷീർ നീലാം റമ്പിൽ, എ.പി.മുരളീധരൻ, എം.ആർ രാജൻ, എം.മനോജ് തുടങ്ങിയവർ പങ്കെടുത്തു