കുന്ദമംഗലം: ലീന വാസുദേവ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റു .കോൺഗ്രസ് ധാരണ പ്രകാരം മുൻ പ്രസിഡണ്ട് ഷൈജ വളപ്പിൽ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ പി.പി ഷീജയെ 8 നെതിരെ 15 വോട്ടുകൾ നേടിയാണ് ലീന വാസുദേവ് വിജയിച്ചത്. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽവൈസ് പ്രസിഡണ്ട് കെ.പി കോയ, മുൻ എം.എൽ.എ യുസി രാമൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം സിക്രട്ടറിഖാലിദ് കിളി മുണ്ട,പി പവിത്രൻ, ജനാർദ്ദനൻ കളരികണ്ടി, ബാബു നെല്ലൂളി, ഒ.ഉസൈൻ, ഒ സുഭന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ, ഇ പി അൻവർ സാദത്ത്,ജൗഹർ കുന്ദമംഗലം, രവീന്ദ്രൻ കുന്ദമംഗലം, ടികെ ഹിതേഷ് കുമാർ, ടി.കെ സീനത്ത്, ഷമീന വെള്ളക്കാട്ട്, ആസിഫ റഷീദ്, ടി.കെ സൗദ, എം.എം സുധീഷ് കുമാർ, സിവി സംജിത്ത്, കെ.കെ ഷമീൽ, മറുവാട്ട് മാധവൻ, വിനോദ് പടനിലം എന്നിവർ പ്രസംഗിച്ചു.