City news made simple
കുന്ദമംഗലം: ഹയർസെക്കൻഡറി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി ) അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ. കല അധ്യക്ഷത വഹിച്ചു. ഒ.ആർ.സി ജില്ല കോർഡിനേറ്റർ പ്രബി തപ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം.വി ബൈജു ഹെഡ്മാസ്റ്റർ പ്രേമരാജൻ, പി.ടി.എ പ്രസിഡണ്ട് ജയപ്രകാശൻ, വൈസ് പ്രസിഡണ്ട് ഒ. സലീം, മദർ പി.ടി.എ പ്രസിഡണ്ട് ഷിജില, ജിഷ ചോലക്കമണ്ണിൽ, ഷിജു മുപ്രമ്മൽ എന്നിവർ പ്രസംഗിച്ചു. എസ്.പി.ജി മെമ്പർ സക്കീർ ഹുസൈൻ സ്വാഗതവും എസ്.പി.ജി കോർഡിനേറ്റർ എ.പി ശ്രീജിത്ത് നന്ദിയും പറഞ്ഞു.