കുന്ദമംഗലം: പൊതു വഴിയിലേക്ക് മാലിന്യം ഒഴുക്കിവിട്ട ഹോട്ടൽ അടപ്പിച്ചു. കുന്ദമംഗലം പഴയ ബാസ്സ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന വൃന്ദാവൻ ഹോട്ടലാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. പതിനായിരം രൂപ പിഴ അടക്കാൻ വൃന്ദാവൻ ഹോട്ടൽ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജിത്ത്, ഷിജിത മാത്യൂ എന്നിവർ നേതൃത്വം നൽകി.