കുന്ദമംഗലം: ഗ്രാമപഞ്ചായത്ത്ഇനികോഴി മാലിന്യ മുക്ത പഞ്ചായത്ത് ഉദ്ഘടാനം കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിന്റെ മുൻവശത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഷൈജ വളപ്പിൽ നിർവ്വഹിച്ചു.ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ് കട്ട്” കമ്പനിയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കരാർ ഒപ്പ് വെച്ചു കുന്ദമംഗലത്തെ കോഴിക്കടകളിൽ നിന്നും കോഴി മലിന്യങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന മാലിന്യങ്ങൾ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകും.കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നിരുന്നു. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ കമ്പനിയാണ് കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കിയത്. ആഗസ്റ്റ് 15 ന് മുന്‍പ് എല്ലാ പഞ്ചായത്തുകളും മാലിന്യം സംസ്‌കരിക്കുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് ജില്ല പഞ്ചായത്ത് കർശന നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരില്‍ നിന്നും വേസ്റ്റ് കമ്പനി കിലോക്ക്7 രൂപ നിരക്കില്‍ സ്വീകരിക്കും. ടി.കെ.ഹിതേഷ് കുമാർ, ടി.കെ.സീനത്ത്, ആസിഫ റഷീദ്, എൻ.എം യൂസുഫ്, എ.കെ.ഷൗക്കത്തലി,
ഫ്രഷ് കട്ടിന്റെ ജനറൽ മാനേജർ ഇ യു ജിൻ ,കോഴിക്കോട് ചിക്കന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ മുസ്തഫ, ടിവി റഷീദ്, കുന്ദമംഗലം മേഖല ചിക്കൻ അസോസിയേഷൻ പ്രസിഡന്റായ ഇ പി ലിയാഖത്തലി. ചിക്കൻ അസോസിയേഷൻ സെക്രട്ടറി അസറഫ്, പികെ സിദ്ദിക്ക്, ഹെൽത്ത് ഇൻസ്പെക്റ്റർ സുരേഷ് ബാബു, ടി കെ ജിതേഷ് കുമാർ, കെ.കെ.ഷമീൽ പങ്കെടുത്തു ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ടി.കെ സൗദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു