കുന്ദമംഗലം:ഇത് എന്റെ സുഹൃത്ത് അഷ്റഫ് കുന്ദമംഗലം ‘ ‘ ഒരു സംഘടനയുടെയോ – നിർദേശമോ, പബ്ലിസിറ്റിയോ, ഇല്ലാതെ മാനസികമായി കാരുണ്യ പ്രവർത്തനത്തിൽ മുഴുകിയ അപൂർവ്വ വ്യക്തിത്വം”അഷ്റഫ് തന്റെ തലമുടി നീട്ടി വളർത്തുന്നത് ‘ഫാഷൻ തരംഗത്തിന്റെ ജ്വരത്തിൽ പെട്ടിട്ടല്ല – ക്യാൻസർ ബാധിച്ച സഹജീവികൾക്ക് അശ്വാസമേകുവാൻ, ലോകത്തിലെ തന്നെ അപൂർവ്വം ആളുകൾ ചെയ്തു വരുന്നു’ തങ്ങളുടെ തലമുടി ഇത്തരംഹോസ്പിറ്റലുകളിൽ സമർപ്പിക്കുന്നു. അക്കൂട്ടത്തിൽ പെട്ടിട്ടുള്ള കുന്ദമംഗലത്തെ അപൂർവ്വ വ്യക്തിത്വമാണ് കൈതകുഴിയിൽഅഷ്റഫ്. എന്തെങ്കിലും ദുരന്തമുണ്ടാവുമ്പോൾ ‘ മറ്റുള്ളവരിൽ നിന്ന് ധനസമ്പാദനം നടത്തിയും – തനിക്ക് ആവശ്യമില്ലാത്തത് കൊടുത്തും -അപ്പോൾ തന്നെ പത്രമാധ്യമങ്ങളിൽ റിപ്പോർട്ട് വരുത്തുകയും ചെയ്യുന്ന വർത്തമാനകാലത്തിൽ യഥാർത്ഥ സേവന സംഘടനകളെയും – വ്യക്തികളെയും:: നമ്മൾ സമൂഹത്തിനു ചൂണ്ടി കാണിച്ചു കൊടുത്തെ പറ്റൂ. പ്രിയ സുഹൃത്ത് അഷ്റഫ് -ഇത് നിങ്ങൾക്ക് ഒരു പബ്ലിസിറ്റിക്കുള്ള പോസ്റ്റല്ല മറിച്ച് കുന്ദമംഗലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന നിങ്ങൾ പത്തുവർഷം കൊണ്ട് ആറു തവണ തലമുടി ദാനം ചെയ്തത് കുട്ടികൾ യുവാക്കൾ ഉൾപെടെ ആബാലവൃദ്ധം ജനങ്ങൾ അറിയട്ടെ ‘ കരുണയുടെ വറ്റാത്ത ഉറവിടമായ്…. അഷ്റഫ് എന്ന ഒറ്റയാനും കുന്ദമംഗലത്തുണ്ട് എന്ന് ” ”ഇത്തവണ അഷ്റഫ് എം.വി അർ’ക്യാൻസർ സെന്ററിലെ _പ്രതീക്ഷയിൽ – തന്റെ ഒന്നര വർഷത്തെ വളർത്തിയ തലമുടി സമർപ്പിക്കുന്നു ‘ജിവിത സഞ്ചാരപാതയിൽ – ഒരു തടസ്സവം മുടക്കവുമില്ലാതെ സഞ്ചരിക്കുവാൻ… iഅഷ്റഫിന്നെഈശ്വരൻ അനുഗ്രഹിക്കട്ടെ……