കുന്ദമംഗലം: ഉത്രാട നാളിൽ ചേവായൂർ ലപ്രസി ഹോസ്പിറ്റലിലെ നൂറോളം വരുന്ന അന്തേവാസികൾക്ക് ഭക്ഷണവും പായസവും എത്തിച്ച് പന്തീർപാടം സ്വദേശിനി മൂലാടം മണ്ണിൽ മറിയം ഹജ്ജുമ്മയും മക്കളുടെയും നടപടി ശ്രദ്ധേയമായി പൊതുപ്രവർത്തകനായ കായക്കൽ അഷ്റഫിൽ നിന്നുമാണ് ചേവായൂർ കുഷ്ടരോഗാശുപത്രിയിലെ അന്തേവാസികളുടെ പ്രയാസങ്ങളും വിഷമങ്ങളും മനസ്സിലാക്കിയ മറിയുമ്മ ഭക്ഷണം ഒരുക്കി മക്കളോട് ഒരിടം വരെ പോകണമെന്ന് പറഞ്ഞ് യാത്ര തിരിക്കുകയായിരുന്നു നേരത്തെയുണ്ടായിരുന്ന ചേവായൂർ കുഷ്ടരോഗ ആശുപത്രിയുടെ പേര് മാറ്റി ത്വക്ക് രോഗ ഹോസ്പിറ്റലാക്കി മാറ്റിയെങ്കിലും വർഷങ്ങളായി ഉറ്റവർ ഇല്ലാതേ കഴിയുന്ന അന്തേവാസികളെ കാണാനും അവർക്കിഷ്ടപ്പെട്ട ഭക്ഷണം എത്തിക്കുന്നതിനും സന്മനസ്സുള്ളർ എത്തി ചേരുന്നത് രോഗത്താൽ പ്രയാസപെടുന്ന ഇവർക്ക് തെല്ലൊന്നുമല്ല ആശ്വാസം മേകുന്നത് അന്തേവാസികൾക്ക് യഥാസമയം തന്നെ സർക്കാർ ചിലവിൽ ഭക്ഷണം നൽകി വരുന്നുണ്ടെങ്കിലും ഉദാരമതികൾ എത്തി ഇവരുടെ പ്രയാസങ്ങൾകേൾക്കുമ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷമാണ് പഴയകാലത്ത് സമൂഹത്തിൽ ഭീതി പരത്തിയ കുഷ്ഠം എന്ന മഹാരോഗത്തിന്റെ പേരിൽ എത്തിപ്പെട്ടവരിൽ പലരും ഇവിടെ വെച്ച് വിട പറഞ്ഞെങ്കിലും അറുപത് വർഷത്തിലധികമായി കഴിയുന്ന പലരെയും ഇവിടെ കാണാൻ കഴിഞ്ഞു ബ്രിട്ടീഷ് കാരുടെ കാലത്ത് സ്ഥാപിതമായ ഇവിടെ എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാനായി അമ്പലവും ചർച്ചും പള്ളിയും എല്ലാം പഴയതുപോലെ ഉണ്ട് ഇവിടെ അന്തേവാസിയായ വടകര സ്വദേശി ഉസ്മാൻക്ക തന്റെ കണ്ണിന്റെ കാഴ്ച പോലും നഷ്ടമായിട്ടും അഞ്ചു നേരവും പള്ളിയിൽ എത്തി നമസ്കാരത്തിന് നേതൃത്വം നൽകി വരുമ്പോൾ എല്ലാ വ്യാഴാഴ്ചയും അന്തേവാസിയായ വാസു അമ്പലത്തിലെത്തി പൂജാകർമ്മത്തിന് നേത്യത്വം നൽകും ഞാറാഴയ ഫാദർ ഹെർഷന്റെ നേതൃത്വത്തിൽ ക്രിസ്ത്യൻ പള്ളിയിലും പ്രാർത്ഥനക്ക് സൗകര്യമുണ്ട് ലെ പ്രസി ഹോസ്പിറ്റലി ലേക്കുള്ള റോഡിന്റെ ടാറിംഗ് പൊട്ടിപൊളിഞ്ഞത് മൂലം മൂലം കാലിന് അസുഖം മൂലം അന്തേവാസികൾക്ക് നടക്കാൻ പ്രയാസം അനുഭവപെടുന്നുണ്ട് ബഹു.’ കോഴിക്കോട് ജില്ലാ കലക്ടർ ഇത് കണ്ടാൽ നടപടിയെടുക്കും എന്നാണ് വാർഡിൽ എഫ് എം കേട്ട് കിടന്ന അന്തേവാസി പറഞ്ഞത് പല വാർഡിലും ഉദാരമതികൾ സംഭാവന ചെയ്ത ടി.വി യും ഉണ്ട് ഒരു രോഗത്തിന് വേണ്ട മരുന്നേ സർക്കാർ സൗജന്യമായി നൽകുന്നുള്ളൂ പ്രായാധിക്യം മൂലം പലരും മറ്റ് അസുഖങ്ങൾക്കും അടിമയാണ് ഇതിന് ഉള്ള മരുന്ന് പുറത്ത് നിന്നു വാങ്ങണം അതു കൂടി ലഭിക്കാൻ നൽകാനുള്ള നടപടി സർക്കാറിന്റെ ഭാഗത്ത് നിന്നും ലഭ്യമാക്കണം ഇവിടെ അസുഖമായി എത്തിയ അന്തേവാസികളായ കൂട്ടാലിട സ്വദേശി മൊയ്തീൻ കുട്ടിയും പയ്യോളി അസ്മയും ഇന്ന് ഭാര്യ ഭർത്താക്കുമാരാണ് അസ്മക്ക് ഇവിടെ സർക്കാർ അറ്റൻഡറായി ജോലിയും നൽകി 38 ഏക്കറോളം വരുന്ന ഈ വിശാല ഭൂമിയിൽ പഴയ ഓടിട്ടകോർട്ടേഴ്സിലെ നൂറോളം വരുന്ന അന്തേവാസികൾക്കാവശ്യമായ ഹൈമാസ് ലൈറ്റും അത്യാവശമാണ് ഫോട്ടോ: ഉത്രാട നാളിൽ ചേവായൂർ ലെ പ്രസി ഹോസ്പിറ്റലിൽ ഭക്ഷണവുമായി എത്തിയ മറിയുമ്മയും മക്കളും