കോഴിക്കോട് : സമൂഹത്തിലെ നന്മകൾക്കും നേട്ടങ്ങൾക്കും അംഗീകാരവും പ്രോത്സാഹനവും നൽകാൻ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആവിഷ്കരിച്ച പദ്ധതിയായ ‘സോളിഡാരിറ്റി സിഗ്നേച്ചർ’ ജില്ലയിൽ തുടക്കം കുറിച്ചു. കർണാടകയിലെ റായ്പൂർ ജില്ലയിലെ ഹിരെറയനകുംപിയിൽ കഴിഞ്ഞ മാസം പ്രളയ സമയത്ത് ആമ്പുലൻസിന് മുന്നിലോടി വഴി കാട്ടി ശ്രദ്ധേയനായ ബാലൻ വെങ്കടേശന്
മെഡിക്കൽ കോളേജിന് സമീപം കെയർ ഹോമിൽ കോഴിക്കോട് പൗരാവലി നടത്തിയ അനുമോദന ചടങ്ങിൽ വെച്ച് ‘സോളിഡാരിറ്റി സിഗ്നേച്ചർ’ ജില്ലാ കലക്റ്റർ എസ്. സാംബശിവറാവു വെങ്കിടേഷന് നൽകിയാണ് തുടക്കം കുറിച്ചത്. ജില്ലാ സെക്രട്ടറി റഈസ് വട്ടോളി സഫീർ ചെറുവാടി എന്നിവർ സംബന്ധിച്ചു.
Photo: സോളിഡാരിറ്റിയുടെ ആദരം ‘സോളിഡാരിറ്റി സിഗ്നേച്ചർ’ ജില്ലാ കലക്റ്റർ എസ്. സാംബശിവറാവു വെങ്കിടേഷന് നൽകി ജില്ലയിൽ തുടക്കം കുറിക്കുന്നു.